'ശ്ലോകം പേജ് മാറി ചേര്‍ത്തു, അതിനാണ് പരിഹാസം'; ആക്ഷേപങ്ങള്‍ക്കു മറുപടിയുമായി എം സ്വരാജ്

ഇനി 1947ല്‍ ഇന്ത്യ സ്വതന്ത്രമായി എന്നുപറഞ്ഞാല്‍ ഉടനെ ഇത് വിക്കിപീഡിയയില്‍ നിന്ന് എടുത്താണെന്ന് പറയാമെന്നതുപോയാണ് കാര്യങ്ങള്‍
m swaraj
പൂക്കളുടെ പുസ്തകത്തിന്റെ കവര്‍ചട്ട, എം സ്വരാജ്‌
Updated on
3 min read

കൊച്ചി: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ലഭിച്ച പൂക്കളുടെ പുസ്തകം കോപ്പിയടിയാണെ വിമര്‍ശനത്തിന് മറുപടിയുമായി എം സ്വരാജ്. പുസ്തകം കോപ്പിയടിയാണെന്നും തല്ലിപ്പൊളിയാണെന്നുമാണ് പൊതുവിമര്‍ശനമെന്നും അത്തരം പൊതുവിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും അത് വായനക്കാര്‍ക്ക് വിടുന്നെന്നും സ്വരാജ് പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്വരാജിന്റെ മറുപടി.

ഏത് പുസ്തകത്തിന്റെയും വിധി കര്‍ത്താക്കള്‍ വായനാ സമൂഹമാണ്. പൂക്കളെ കുറിച്ചുള്ള തന്റെ അനുഭവത്തില്‍ നിന്നുള്ള ചില കുറിപ്പുകളാണ് ആ പുസ്തകത്തിലുള്ളത്. പുസ്തകത്തില്‍ ചില പൂക്കള്‍ തെരഞ്ഞെടുത്തത് വ്യക്തിപരമായ കാരണങ്ങളാലാണ്. പിന്നീട് ആ പുക്കള്‍ക്ക് ചരിത്രത്തിലും സംസ്‌കാരത്തിലും ഉള്ള ഇടം പങ്കുവയ്ക്കുകയാണ് ആ ഓര്‍മക്കുറിപ്പുകളിലൂടെ ചെയ്തത്. തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ എങ്ങനെയാണ് കോപ്പിയടിക്കാന്‍ കഴിയുകയെന്നും സ്വരാജ് ചോദിക്കുന്നു. ഇനി 1947ല്‍ ഇന്ത്യ സ്വതന്ത്രമായി എന്നുപറഞ്ഞാല്‍ ഉടനെ ഇത് വിക്കിപീഡിയയില്‍ നിന്ന് എടുത്താണെന്ന് പറയാമെന്നതുപോയാണ് കാര്യങ്ങള്‍. ആ പുസ്തകത്തിലെ പൂക്കളെക്കുറിച്ച് പറഞ്ഞതിലെ അനുഭവതലം കഴിഞ്ഞാല്‍ ബാക്കി വരുന്ന പൂക്കളെ കുറിച്ചുള്ള വിവരങ്ങള്‍ അതൊന്നും സ്വപ്‌നം കണ്ടതല്ല, പാരമ്പര്യമായി കിട്ടിയതുമല്ല, അത് ശേഖരിച്ചതാണ്. അതിന് ധാരാളം പുസ്തകങ്ങളെയു നവമാധ്യമങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. അത് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്.

m swaraj
തകര്‍ന്നുവീണത് അടച്ചിട്ട കെട്ടിടം, രണ്ടുപേര്‍ക്ക് പരിക്കെന്ന് മന്ത്രി വീണാ ജോര്‍ജ്; സ്ഥലത്ത് പരിശോധന

അശോക പുഷ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ഉദ്ധരിച്ച ശ്ലോകം ഏതോ ഒരു ആയൂര്‍വേദക്കുറിപ്പടിയെന്നാണ് വിമര്‍ശനം. ആ പുസ്തകം വായിച്ചിട്ടുള്ളവര്‍ക്കെല്ലാം അതില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ പരിഹസിക്കാനും ഇത് ആയുധമാക്കാനും ഉദ്ദേശിച്ചവര്‍ ഇത് ഒരു മനുഷ്യര്‍ വായിച്ചപോലെ ആയിരിക്കില്ല പുസ്തകം വായിച്ചിട്ടുണ്ടാകുകയെന്നാണ് ഉറപ്പാണ്. മാളവികാഗ്നിമിത്രത്തില്‍ അശോക പുഷ്പത്തെക്കുറിച്ച്, ആശോകവൃക്ഷത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് മനസിലാക്കാനും അത് എഴുതാനും തനിക്ക് എവിടെ നിന്നും കോപ്പിയടിക്കേണ്ട കാര്യമില്ല. മാളവികാഗ്നിമിത്രമായാലും, മറ്റ് കാളിദാസന്റെ നാടകങ്ങളായാലും ഭാസന്റെ നാടകങ്ങളായാലും മിക്കവാറുമെല്ലാം സിലബസിന്റെ ഭാഗമായോ അതിന്റെ തുടര്‍ച്ചയുടെ ഭാഗമായോ മനസിലാക്കിയ ആളാണ് താന്‍. അതിന് വിക്കിപീഡിയ നോക്കേണ്ടി കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു.

m swaraj
വിസി ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവര്‍ത്തിക്കുന്നു; ചട്ടമ്പിത്തരവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കില്ല: വി ശിവന്‍കുട്ടി

അശോക വൃക്ഷത്തിന്റെ ആയുര്‍വേദ ഗുണങ്ങളെ കുറിച്ച് പറയുന്ന ഭാഗത്ത് ചേര്‍ക്കേണ്ട ശ്ലോകമാണ് മാളവികാഗ്നിമിത്രത്തിലെ ശ്ലോകമെന്ന നിലയില്‍ തെറ്റായ നിലയില്‍ അച്ചടിച്ചുവന്നത്. അത് ടൈപ്പ് സെറ്റ് ചെയ്തപ്പോള്‍ സംഭവിച്ചതാകാം, അത് പ്രൂഫ് വായിച്ച് കൃത്യമായി തിരുത്താന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. ആ ശ്ലോകം ചരകസംഹിതയില്‍ നിന്ന് എടുത്തതല്ലെന്നും അത് താന്‍ വായിച്ചിച്ചിട്ടില്ലെന്നും ചക്രദത്തില്‍ നിന്നും ഭാവപ്രകാശത്തില്‍ നിന്നും എടുത്തതാണെന്നും സ്വരാജ് പറഞ്ഞു. 72ം പേജില്‍ വരേണ്ടത് 73ാം പേജില്‍ വന്നു പോയതിനെയാണ് ഇത്രവലിയ പരിഹാസത്തിന്റെയു അധിക്ഷേപത്തിന്റെയും കാരണമായി ചേര്‍ക്കുന്നത്. അടുത്ത പുസ്‌കത്തില്‍ ഇത് മാറ്റുമെന്നാണ് പറയാനുള്ളത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപന ദിവസം പാര്‍ട്ടി സംസ്ഥാന സമിതിയ യോഗമായതിനാല്‍ വാര്‍ത്തകള്‍ അറിഞ്ഞത് രാത്രിയിലാണ്. അവാര്‍ഡുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ മുന്‍പുതന്നെ സ്വീകരിച്ച നിലപാട് പരസ്യപ്പെടുത്തുകയും ചെയ്തു. ഉടനെ അവാര്‍ഡ് നിരസിച്ചതിനെ തുടര്‍ന്നായി പരിഹാസം. എന്തുചെയ്താലും ആക്രമിക്കപ്പെടുമെന്നതാണ് സ്ഥിതി. അത് തുടരുന്നവര്‍ തുടരട്ടെയെന്നും സ്വരാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ നടത്തിയ ഒരു പ്രസംഗത്തില്‍ ഗോഡ്‌സെയും ദേവദാസ് ഗാന്ധിയും കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അന്നൊന്നും ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ ഉയര്‍ന്നുവരികയാണ്. അങ്ങനെ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അതിന് തെളിവില്ലെന്നും ഏതോ ഒരു നാടകത്തിലെ ഭാഗം കണ്ടിട്ടുമാണ് ഇങ്ങനെ പറഞ്ഞതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്താണ് ആ പ്രസംഗത്തിന്റെ ഉദ്ദേശ്യമെന്ന് അതുകേട്ടവര്‍ക്കൊക്കെ അറിയാം. ഗാന്ധി ഘാതകന്‍ ഗോഡ്‌സെയാണെന്ന് എല്ലാവരും നിശബ്ദത പാലിക്കുന്ന ഘട്ടത്തിലാണ് അത് പറഞ്ഞത്. അത് ആധാര്‍ പട്ടേല്‍ എഴുതി ലേഖനത്തില്‍ സൂചിപ്പിച്ച കാര്യമാണ്. ഒന്നിലധികം പ്രസിദ്ധീകരണത്തില്‍ ആ ലേഖനം വന്നിട്ടുമുണ്ട്. ഗാന്ധിജി കൊല്ലപ്പെട്ടത് മതരാഷ്ട്രീയവാദത്തിന്റെ ഭാഗമാണെന്ന് പറയുകയായിരുന്നു പ്രസംഗത്തിന്റെ ലക്ഷ്യം.

മറ്റൊരു വിമര്‍ശം എലിയറ്റ് എന്നുപറയുന്നതിന് പകരം വേഡ്‌സ് വര്‍ത്ത് എന്നുപറഞ്ഞതാണ്. നാവുപിഴയെന്നത് മനുഷ്യസഹജമാണ്. നാവുപിഴയ്ക്ക് പരിഹസിക്കുന്ന മനുഷ്യര്‍ ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോയെന്നും സ്വരാജ് ചോദിക്കുന്നു. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കാള്‍ അതിന്റെ വക്താക്കളായി മാറുന്നു. അതില്‍ ഒരാള്‍ വിടി ബല്‍റാമാണ്. ജീവിതത്തില്‍ ഒരിക്കലും നാവുപിഴയ്ക്കാത്ത കമ്പ്യൂട്ടര്‍ മനുഷ്യരാണോ ഇവരെല്ലാം. ഭൂതകണ്ണാടി വച്ച് സൂക്ഷിച്ചു നോക്കിയാണ് അവര്‍ രണ്ടോ മൂന്നോ നാവുപിഴകള്‍ എടുത്തുകൊണ്ടുവരുന്നത്. ഈ സവിശേഷമായ മാനസികാവസ്ഥയ്ക്ക് ആധുനിക വെദ്യശാസ്ത്രം എന്തെങ്കിലും പ്രതിവിധി നിര്‍ദേശിക്കുന്നുണ്ടോയെന്നറിയില്ല.

നാവുപിഴ ആരുടെയും കുത്തകയല്ല. ആര്‍ക്കും സംഭവിക്കാം. അതിന്റെ രണ്ട് ഉദാഹരണങ്ങളും സ്വരാജ് ചൂണ്ടിക്കാണിക്കുന്നു. ഒരിക്കല്‍ പ്രധാനമന്ത്രി ഒരു പ്രസംഗത്തിനിടെ രാഷ്ട്രപിതാവ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധിയെന്നാണ് പറയുന്നത്. അത് ഒരിക്കലും ബോധപൂര്‍വമല്ല, അതില്‍ ഗൂഢാലോചനയുമില്ല. ദുഷ്ടബുദ്ധിയുമില്ല. അതിനെയാണ് നാവുപിഴയെന്നുപറയുന്നത് പ്രധാനമന്ത്രിക്കും പറ്റാം എന്നാണ് സൂചിപ്പിച്ചത്. ഒരിക്കല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിയായ കെ സുധാകരനെ വിളിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എന്നായിരുന്നെന്നും സ്വരാജ് വീഡിയോ സഹിതം പങ്കുവച്ചു.

നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായത് മുതല്‍, തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടിയെന്നാണ് സ്വരാജിന്റെ പ്രധാന ആക്ഷേപം. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നവരെ അശ്ലീലം പറയുക, അധിക്ഷേപിക്കുക, തെറിയഭിഷേകം നടത്തുക എന്നിവയാണ് നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തത്. കേരളം ആദരവോടെ കാണുന്ന, 90 വയസായ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെ ഹീനമായാണ് വേട്ടയാടിയത്. എഴുത്തുകാരി കെ ആര്‍ മീരയും ഹരിത സാവിത്രിയും ഹീനമായി അവഹേളിക്കപ്പെട്ടുവെന്നും സ്വരാജ് പറഞ്ഞു.

സ്ത്രീകളാണ് എന്നതിനാല്‍ ആക്രമണത്തിന്റെ ശക്തിയും വര്‍ധിച്ചു വരുകയാണ്. ഇവരൊന്നും അധിക്ഷേപം കേട്ടാല്‍ തളര്‍ന്ന് പോവുന്നവരല്ല. സാംസ്‌കാരിക രംഗത്തെ മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് നിലമ്പൂരില്‍ വന്നു. മറ്റൊരാള്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. അവര്‍ക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വാഭാവികമായും ആ നിലപാടെടുക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല. എന്നാല്‍ ആരെങ്കിലും ഇടതുപക്ഷത്തെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കും എന്ന നില ശെരിയല്ല. ഏതെങ്കിലും ഇടത് വിരുദ്ധര്‍ക്കെതിരെ ന്യായമായ വിമര്‍ശനമെങ്കിലും ഉയര്‍ത്തിയാല്‍ സൈബര്‍ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെയൊന്നും ഇവിടെ കാണുന്നില്ല.

സ്ഥാനാര്‍ഥി എന്ന നിലയില്‍ തനിക്കുനേരെ ആക്രമണമുണ്ടായി. ഇത് ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചു. ഇടതുപക്ഷ നിലപാട് സ്വീകരിക്കുന്നവര്‍ക്കെതിരെ ഏത് തരംതാണ മാര്‍ഗങ്ങളും സ്വീകരിക്കും. നിങ്ങളുടെ പരിഹാസം കേട്ട് താന്‍ പേടിച്ചുപോകുമോ എന്ന് നോക്കുക, ഇനി പേടിച്ചുപോയാലോ.. ഏതായാലും കൂടുതല്‍ കരുത്തോടെ ആക്രമണം തുടരുക, ഒരു ഇടവേളയും കൊടുക്കാതെ അത്തരം ആക്രമണങ്ങളെ സ്വാ?ഗതം ചെയ്യുന്നു.- സ്വരാജ് വ്യക്തമാക്കുന്നു.

Summary

M Swaraj facebook video about pookkalude pusthakam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com