സ്ഥാനാര്‍ത്ഥി നിര്‍ണയം: മധുസൂദന്‍ മിസ്ത്രിയെത്തി; ചര്‍ച്ചകള്‍ക്ക് തുടക്കം

വിഡി സതീശനെയും സണ്ണി ജോസഫിനെയും ഹൈ്കമാൻഡ് 16 ന് ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്
Madhusudan Mistry
Madhusudan Mistry
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നലെ വൈകീട്ട് തലസ്ഥാനത്തെത്തിയ മിസ്ത്രി, രാത്രി ഏതാനും മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഇന്ന് അദ്ദേഹം സംസ്ഥാന നേതാക്കളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Madhusudan Mistry
'1100 സ്‌ക്വയര്‍ ഫീറ്റ് വീടും എട്ട് സെന്റ് സ്ഥലവും'; ഭവനപദ്ധതിക്കായി ഒടുവില്‍ കോണ്‍ഗ്രസ് വയനാട്ടില്‍ ഭൂമി വാങ്ങി

തൊഴിലുറപ്പ് ബില്ലിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഭവനു മുന്നില്‍ രാപകല്‍ സമരത്തിലാണ്. ഇന്നു രാവിലെ 10 ന് സമരം സമാപിക്കും. അതിനുശേഷമാകും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുക. കേരളത്തിലെ നിലവിലെ സാഹചര്യം നേരിട്ട് മനസ്സിലാക്കുക കൂടിയായിട്ടാണ് മിസ്ത്രിയുടെ സന്ദര്‍ശനം. ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അപ്പുറം യഥാര്‍ത്ഥ സാഹചര്യം വിലയിരുത്തും.

വിജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കി കര്‍ക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Madhusudan Mistry
'പൂക്കളങ്ങള്‍' ആരവങ്ങളാകാന്‍ പൂരത്തിന്റെ സ്വന്തം നാട്; പാണ്ടിമേളവും കൊടിയേറ്റവും; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍

അതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. 16 ന് ( വെള്ളിയാഴ്ച) എത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളാണ് ഈ കൂടിക്കാഴ്ചയുടേയും പ്രധാന അജണ്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

AICC Screening Committee Chairman Madhusudan Mistry arrived in Thiruvananthapuram for discussions on the selection of Congress candidates for the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com