കേരള കുംഭമേള: തിരുന്നാവായയിലെത്തുന്നത് പ്രതിദിനം 3.5 ലക്ഷത്തിലധികം ഭക്തര്‍, നാഗ സന്യാസിമാരും വരുന്നു

ഫെബ്രുവരി മൂന്നിന്ന് ചടങ്ങുകള്‍ അവസാനിക്കാനിരിക്കെ കാശി, വാരാണസി എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ നിന്നുള്ള നാഗ സന്യാസിമാരും കുംഭമേളയുടെ ഭാഗമാകും
Mahamagham Kerala Kumbh Mela
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തിരുന്നാവായയില്‍ - Mahamagham Kerala Kumbh Mela
Updated on
1 min read

തിരുവനന്തപുരത്ത്: കേരളത്തിന്റെ കുംഭമേള, തിരുന്നാവായയില്‍ ഭാരതപ്പുഴയില്‍ നടക്കുന്ന മഹാമാഘത്തില്‍ വന്‍ ഭക്തജന പങ്കാളിത്തം. മഹാമാഘം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഭക്തജന പങ്കാളിത്തം വര്‍ധിക്കുമെന്നാണ് കണക്കുകള്‍. ജനുവരി 18 ന് ആരംഭിച്ച കേരള കുംഭമേളയില്‍ പ്രതിദിനം മൂന്നര ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

Mahamagham Kerala Kumbh Mela
കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും പരിശോധന; സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ എസ്‌ഐടി

കുംഭമേളയുടെ തുടക്കം മുതല്‍ സജീവമായ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കൂടതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മോഹന്‍ജി ഫൗണ്ടേഷനിലെ രാജേഷ് വര്‍മ്മ പ്രതികരിച്ചു. ഫെബ്രുവരി മൂന്നിന്ന് ചടങ്ങുകള്‍ അവസാനിക്കാനിരിക്കെ കാശി, വാരാണസി എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ നിന്നുള്ള നാഗ സന്യാസിമാരും കുംഭമേളയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ പറയുന്നു. ഫെബ്രുവരി 2 ഓടെ നാഗ സന്യാസിമാര്‍ തിരുന്നാവായയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇവരുടെ സാന്നിധ്യം കൂടുതല്‍ ഭക്തരെ കുംഭമേളയിലേക്ക് എത്തിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്.

Mahamagham Kerala Kumbh Mela
വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ ജൂസ് നല്‍കി പീഡിപ്പിച്ചു; ഭര്‍തൃപിതാവിനെ പരിചരിക്കാനെത്തിയ നഴ്‌സിനെതിരെ യുവതിയുടെ പരാതി

270 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുന്നാവായയില്‍ മഹാമാഘ മഹോത്സവം നടക്കുന്നത്. തിരുനാവായ കുംഭമേള മഹാമാഘ കമ്മിറ്റി, മാതാ അമൃതാനന്ദമയി മഠം, മോഹന്‍ജി ഫൗണ്ടേഷന്‍ എന്നിവയും വാരാണസി ആസ്ഥാനമായുള്ള ജുന അഖാഡയുമായി ചേര്‍ന്നാണ് ആത്മീയ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേളയില്‍ എത്തുന്നവര്‍ക്ക് യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം, തിരൂര്‍ തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് പ്രത്യേക സ്റ്റോപ്പ് ഉള്‍പ്പെടെ അനുവദിക്കുകയും ചെയ്തിരുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും ഭക്തര്‍ തിരുന്നാവായയില്‍ എത്തുന്നുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. പാര്‍ക്കിങ്, സുരക്ഷ എന്നിവയ്ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, തിരുനാവായയില്‍ താമസ സൗകര്യം ഉള്‍പ്പെടെയുള്ളവയുടെ അഭാവം ഇപ്പോഴും പരിമിതമാണ്. സമീപ പ്രദേശങ്ങളായ കുറ്റിപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, എടപ്പാള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിന് സൗകര്യങ്ങളുള്ളത്.

കേരളത്തില്‍ സുപരിചിതമല്ലാതിരുന്ന ചടങ്ങുകളാണ് കുംഭമേളയുമായി ബന്ധപ്പെട്ട് അരങ്ങേറുന്നത്. വാരാണസിയില്‍ നിന്നുള്ള 15 അംഗ സംഘം നടത്തുന്ന നിള ആരതിയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. വേദങ്ങള്‍, താന്ത്രിക വിദ്യകള്‍, പ്രാദേശിക ആചാരങ്ങള്‍, ഗോത്ര പാരമ്പര്യങ്ങള്‍ തുടങ്ങിയവയുടെ സമ്മിശ്രമായ ചടങ്ങുകളാണ് ഭാരതപ്പുഴയുടെ തീരത്തുള്ള മഹാമാഘ വേദിയില്‍ അരങ്ങേറുന്നത്. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയില്‍ നടത്തുന്ന സ്‌നാനം ആത്മീയവും ആരോഗ്യകരവുമായ ജീവിതത്തിന് വഴിക്കാട്ടിയാകുമെന്നാണ് വിശ്വാസം. ചരിത്രത്തില്‍ അധികാര പേരാട്ടങ്ങളുടെ ഭാഗമായി നശിപ്പിക്കപ്പെട്ട പുരാതന ആചാരമാണ് മാമാങ്കം എന്ന് പിന്നീട് അറിയപ്പെട്ട മഹാമാഘം എന്ന് മാമാങ്കം ഐതിഹ്യവും ചരിത്രവും എന്ന പുസ്തകത്തിന്റെ രചയിതാവ് ജയരാജ് മിശ്ര പറയുന്നു.

Summary

The Mahamagham Kerala’s Kumbh Mela the spiritual congregation Bharathapuzha River at Thirunavaya in Malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com