കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിന് പിന്നില്‍ വന്‍ റാക്കറ്റ്?, അന്വേഷണത്തിന് എസ്‌ഐടി; പ്രതി ജാമ്യത്തിനായി കോടതിയില്‍

കേസില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണ്‍ (37) അറസ്റ്റിലായിരുന്നു
Fake Currency raid
കൊല്ലത്തെ കള്ളനോട്ട് കേന്ദ്രത്തിൽ നിന്നും കണ്ടെടുത്തവ
Edited By:
Updated on: 
1 min read

കൊല്ലം: കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസിപി ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയല്‍ പുരയിടത്തില്‍ സിബിയോണ്‍ (37) അറസ്റ്റിലായിരുന്നു.

Fake Currency raid
കൊച്ചി മെട്രോ നിയമനങ്ങളില്‍ വ്യാപക ക്രമക്കേടും സ്വജനപക്ഷപാതവും: വിജിലന്‍സ് റിപ്പോര്‍ട്ട്

സിബിയോണിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ഒക്ടോബർ 16-ന് പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം കാരണം പൊലീസ് നടത്തിയ വിശദ പരിശോധനയിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്.

രണ്ടരക്കോടിയോളം രൂപ വിലമതിക്കുന്ന കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ (പ്രിന്ററുകൾ, 500 രൂപയുടെ നോട്ട് ഡിസൈൻ പ്രിന്റ് ചെയ്ത പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം), 5 ലക്ഷത്തോളം രൂപ, 43 പവനിലധികം സ്വർണാഭരണങ്ങൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.

സിബിയോണിന്റെ ഉടമസ്ഥതയിലുള്ള തങ്കശ്ശേരി വാടി ഹാർബറിലെ 10-ാം നമ്പർ ലോക്കറിൽ നിന്ന് 22.460 കിലോഗ്രാം തിമിംഗല ഛർദി (ഏകദേശം 22 മുതൽ 25 കോടി രൂപ വിലമതിക്കുന്നത്) പൊലീസ് പിടികൂടി. തുടർന്നാണ് കേസിന്റെ സമഗ്രമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ആർബിഐയുടെ വിദഗ്ധ സംഘവും അന്വേഷണം നടത്തുന്നുണ്ട്. സെബിയോണിന് പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. അതിനിടെ, കേസിലെ പ്രതിയായ സെബിയോണ്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഹർജി കോടതി നാളെ പരി​ഗണിക്കും.

Fake Currency raid
ചേരാനെല്ലൂര്‍ വാഹനാപകടം: മുന്‍കൂര്‍ ജാമ്യം തേടി അഡീഷണല്‍ ജഡ്ജി; ഇന്ന് വീണ്ടും ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച്
Fake Currency raid
'കള്ള് ഷാപ്പില്‍ സ്ത്രീകളെയും ജോലിക്കെടുക്കാം'; വിലക്ക് നീക്കി ഹൈക്കോടതി
Summary

Major racket behind the counterfeit currency hub in Kollam? SIT to investigate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

today top five news
supreme Court
Police raid a counterfeit currency production center in Kollam
Savithri Murder
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com