വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി

ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്
augustine brothers
ജോസ്‌കുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍File Photo
Edited By:
Updated on: 
1 min read

കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി മടക്കി. സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ആവശ്യമായ രേഖകള്‍ കുറ്റപത്രത്തില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വനത്തില്‍ നിന്നാണോ മരംമുറിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

augustine brothers
കനത്ത മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഈ മാസം 17 നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ വനം വകുപ്പ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. വയനാട്ടിലെ മുട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികള്‍ 2021 ഫെബ്രുവരിയിലാണ് വനംവകുപ്പ് പിടികൂടുന്നത്. തടികള്‍ പിടികൂടി അഞ്ചു വര്‍ഷത്തിന് ശേഷമാണ് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിക്കാന്‍ എന്തുകൊണ്ട് ഇത്ര കാലതാമസം വന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കുറ്റപത്രത്തില്‍ നിരവധി ക്ലറിക്കല്‍ പിശകുകള്‍ ഉണ്ടെന്നും, ആവശ്യമായ രേഖകള്‍ ഇല്ല, കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. വനംവകുപ്പ് പിടിച്ചെടുത്ത ഈട്ടിത്തടികള്‍ ഏതാണ്, കടത്താനുപയോഗിച്ച വാഹനം ഏതാണ് തുടങ്ങിയ കാര്യങ്ങളും കുറ്റപത്രത്തില്‍ വ്യക്തമല്ലെന്ന് കോടതി സൂചിപ്പിച്ചു.

അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അഗസ്റ്റിന്‍ സഹോദരന്മാരായ റോജി, ആന്റോ, ജോസ്‌കുട്ടി എന്നിവരെക്കൂടാതെ നാലു പേര്‍ അടക്കം മൊത്തം ഏഴു പ്രതികളാണുള്ളത്. കേരള ഫോറസ്റ്റ് ആക്ട്, ബയോ ഡൈവേഴ്‌സിറ്റി ആക്ട്, 1975 ലെ ട്രാന്‍സിറ്റ് റൂള്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

augustine brothers
കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍
augustine brothers
പൊള്ളലേറ്റ പാടുകള്‍, വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം
augustine brothers
നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
Summary

Major setback for the Forest Department; charge sheet in Muttil tree-felling case rejected

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
augustine brothers
rbi, tata sons
Anto Augustine
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com