കനത്ത മഴ തുടരും; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
kerala rain
kerala rain
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

kerala rain
തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വയനാട്ടില്‍ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും ട്രക്കിങ്ങിനും ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി.

വടക്കന്‍ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കന്‍ ഒഡിഷയ്ക്കും മുകളിലായി അതി തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നു. വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ക്രമേണ ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്നും വടക്ക് - വടക്കുപടിഞ്ഞാറ് ദിശയില്‍ തന്നെ സഞ്ചരിച്ച് ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കള്ളക്കടല്‍ ജാഗ്രത നിര്‍ദേശം

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 26-ാം തീയതി രാത്രി 11.30 വരെ 0.3 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 26-ാം തീയതി രാത്രി 11.30 വരെ 0.9 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

kerala rain
മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു
kerala rain
ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
kerala rain
അച്ഛന് ഭക്ഷണം നൽകി; അയൽക്കാരായ ദമ്പതികൾക്ക് നേരെ 31കാരന്റെ ആക്രമണം, അറസ്റ്റിൽ
Summary

Heavy rain to continue; yellow alert in 5 districts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com