തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

കൊച്ചിയില്‍ ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു
vd satheesan zoo square
Thiruvananthapuram Zoo to Be Relocated, Madison Style Square Planned: VD SatheesanAI Generated Image
Updated on
1 min read

കൊച്ചി: നഗരത്തില്‍ നിന്നും മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'ഞാന്‍ തിരുവനന്തപുരത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗശാല നമുക്ക് മാറ്റി സ്ഥാപിക്കണം. അത് വനത്തിനടുത്തേക്ക് മാറ്റണം. ഇപ്പോള്‍ മൃഗങ്ങളോട് ചെയ്യുന്നത് ക്രൂരതയാണ്. അവരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റണം. നിലവില്‍ മൃഗശാലയുള്ള സ്ഥലം മാഡിസണ്‍ സ്‌ക്വയര്‍ പോലെ ഒരു സ്‌ക്വയറാക്കി മാറ്റും. തിരുവനന്തപുരത്തെ അങ്ങനെ മാറ്റണം. ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് വരുന്ന സഞ്ചാരികള്‍ക്കുള്ള ഡെസ്റ്റിനേഷന്‍ പോയിന്റുകള്‍ കേരളത്തിലുണ്ടാകണം. അതാണ് നമ്മുടെ പദ്ധതി' -മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയില്‍ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും, കോഴിക്കോട് എംടി വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തിലും മ്യൂസിയം മാറ്റുന്ന കാര്യം മുഖ്യമന്ത്രി നിര്‍ദേശമായി പറഞ്ഞിരുന്നു. വിഷയത്തില്‍ തിരുവനന്തപുരം കോര്‍പറേഷനും അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മൃഗശാല മാറ്റണമെന്ന നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നതോടെ, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

vd satheesan zoo square
തിരുവനന്തപുരം മൃഗശാല മാറ്റം: മുഖ്യമന്ത്രിയെ പിന്തുണച്ച് മേയർ വി വി രാജേഷ്; കച്ചവട താല്പര്യമെന്ന് വി കെ പ്രശാന്ത്
vd satheesan zoo square
മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല
vd satheesan zoo square
'അതീവ വിചിത്രമായ ആശയമായിപ്പോയി സതീശൻ സർ!': ഹരിത മുഖ്യമന്ത്രിയായപ്പോൾ പരിസ്ഥിതിബോധം ക്ലിഫ് ഹൗസിൽ താമസമായി എന്ന് തോന്നുന്നു'; ശ്രീദേവി എസ് കർത്ത
Summary

Thiruvananthapuram Zoo to Be Relocated, Madison Square-Style Square Planned: VD Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com