മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

കേന്ദ്ര സായുധ സേന ഉള്‍പ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
Malappuram Strongroom Rumors Baseleass, Clarifies District Collector
മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ലപ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സീല്‍ ചെയ്തു സൂക്ഷിച്ച സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. വോട്ടെടുപ്പില്‍ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂര്‍ത്തിയായ ശേഷം അതേദിവസം തന്നെ സീല്‍ ചെയ്തു അതത് മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പൂര്‍ണ്ണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടി സീല്‍ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധ സേന ഉള്‍പ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

Malappuram Strongroom Rumors Baseleass, Clarifies District Collector
തൊഴിലിടത്തെ ലൈംഗികാതിക്രമം, ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസര്‍വ് വോട്ടിങ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇവിഎം വെയര്‍ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൃത്യവും ലിഖിതവുമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇതുള്‍പ്പെടെയുള്ള എല്ലാ തെരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാര്‍ഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകള്‍ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷന്‍ നടപടിയും സ്വീകരിക്കാറില്ല. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

Malappuram Strongroom Rumors Baseleass, Clarifies District Collector
നേരിയ മാര്‍ജിനില്‍ തുടര്‍ഭരണം; തൃശൂരില്‍ തിരിച്ചടി;പതിനഞ്ച് സീറ്റുകളില്‍ ജയം ഉറപ്പെന്ന് സിപിഐ

നേരത്തെ, മലപ്പുറം ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. സ്‌ട്രോങ് റൂം തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതായി യുഎഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെപി അബ്ദുല്‍ മജീദ് ആണ് ആരോപണം ഉന്നയിച്ചത്. കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണുന്ന ദിനത്തില്‍ മാത്രമാണ് സ്‌ട്രോങ് തുറക്കാനാകുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കലക്ടര്‍ സ്‌ട്രോങ് റൂം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും യുഡിഎഫ് ചെയര്‍മാന്‍ ആരോപിച്ചിരുന്നു.

Summary

Malappuram Strongroom Rumors Baseleass, Clarifies District Collector

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com