'പള്‍സര്‍ സുനിയുടെ ക്രൂര പ്രവൃത്തികള്‍', വീഡിയോ കാണാൻ ക്ഷണിച്ച് ദിലീപ്; പൊലീസിനെ ആക്രമിക്കാനും പദ്ധതിയിട്ടു

നടിയെ ആക്രമിക്കുന്ന പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ട് എന്ന് ഉൾപ്പെടെ ആയിരുന്നു പി ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍
2017 actor assault case update
2017 actor assault case update
Updated on
2 min read

കൊച്ചി: 2021 നവംബര്‍ 25 - നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ അടിമുടി മാറ്റി മറിച്ച വെളിപ്പെടുത്തല്‍ പുറത്തുവന്ന ദിനം. സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ വേണ്ടി ദിലീപിന്റെ നേതൃത്വത്തില്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും സംഘവും പദ്ധതിയിട്ടു, നടിയെ ആക്രമിക്കുന്ന പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന്റെ കൈവശമുണ്ട് എന്നിവയായിരുന്നു പി ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍.

2017 actor assault case update
'മൂന്നു മിനിറ്റ് വിഡിയോയ്ക്ക് സഹകരിക്കണം; അല്ലെങ്കില്‍ ഡിഡി റിട്രീറ്റില്‍ കാത്തിരിക്കുന്നവരുടെ കൈകളിലെത്തിക്കും, പിന്നീട്...'; എഫ്ഐആറില്‍ പറയുന്നത്

കേസിന്റെ ഗതി പൂര്‍ണ്ണമായും മാറ്റുന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ തുറന്നുപറച്ചിൽ. മൊഴിക്ക് നിയമപരമായ സാധുതയുണ്ടെന്ന് കണ്ടെത്തിയതോടെ, കോടതി കൂടുതല്‍ അന്വേഷണത്തിന് അനുമതി നല്‍കി. പിന്നാലെ പോലീസ് തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ ദിലീപിനും സഹോദരന്‍ അനൂപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്കുമെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിചാരണ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ തുടരന്വേഷണം പ്രഖ്യാപിച്ചത് വലിയ നിയമപോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കി.

2017 actor assault case update
'എനിക്കിപ്പോള്‍ പണം വേണം'; ദിലീപിനെ കുരുക്കിയ പള്‍സര്‍ സുനിയുടെ കത്ത്

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയിലാണ് ബാലചന്ദ്രകുമാര്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചത്. ഒരു സിനിമയെക്കുറിച്ച് സംസാരിക്കാന്‍ 2016 ഡിസംബര്‍ 26 ന് ആലുവയിലെ ദിലീപിന്റെ 'പത്മസരോവരം' എന്ന വീട്ടില്‍ എത്തിയ ദിവസം മുതലുള്ള വിവരങ്ങളാണ് ഇതിലുണ്ടായിരുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പം ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ വീട്ടിലുണ്ടായിരുന്ന സുനിയോടൊപ്പം യാത്ര ചെയ്യേണ്ടിവന്നു. യാത്രയ്ക്കിടെ അനൂപ് സുനിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ ആദ്യഘട്ടം.

ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ദിലീപ് നടന്‍ വെളിപ്പെടുത്തിയപ്പോള്‍ സുനിയെക്കുറിച്ച് ദിലീപുമായി നടത്തിയ ഒരു ചര്‍ച്ചയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചര്‍ച്ചകളുടെ ഭാഗമായി 2017 ഏപ്രില്‍ 15 ന് തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഈ സമയം പീഡനം നേരിട്ട് കണ്ടതുപോലെ ദിലീപ് വിശദമായി വിവരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുനി തന്റെ വീട് സന്ദര്‍ശിച്ചിരുന്നു എന്ന വസ്തുത വെളിപ്പെടുത്തരുതെന്നും ദിലീപ് സംവിധായകനോട് നിര്‍ദ്ദേശിച്ചെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.

ഇതിന് ശേഷം സെപ്റ്റംബര്‍ 12 ന്, ജയിലിലായിരുന്ന ദിലീപ് തന്നെ കാണണമെന്ന് അറിയിച്ചത് പ്രകാരം ആലുവ സബ്ജയിലില്‍ വച്ച് കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം ജയിലിന് പുറത്ത് ദിലീപിന്റെ സഹോദരനും ഇയാളുടെ ഭാര്യാസഹോദരനും ഉണ്ടായിരുന്നു. 50,000 രൂപ കൈമാറി. പിന്നാലെ ഒക്ടോബര്‍ 6 ന് ലഭിച്ച സന്ദേശം അനുസരിച്ച് നോര്‍ത്ത് പറവൂരിലെ ഒരു വീട്ടില്‍ വീണ്ടും കണ്ടുമുട്ടുകയും സുനി തന്റെ വീട്ടില്‍ പോയ കാര്യം വെളിപ്പെടുത്തരുതെന്ന് ദിലീപ് ആവര്‍ത്തിച്ചെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനൊപ്പം സിനിമ ചര്‍ച്ചകള്‍ക്കിടെ, ദിലീപും സുഹൃത്ത് ബെജുവും തമ്മിലുള്ള സംഭാഷങ്ങളുടെ ഭാഗങ്ങളും ബാലചന്ദ്രകുമാര്‍ പുറത്തുനിട്ടിരുന്നു. സാക്ഷിയെ സ്വാധീനിക്കാന്‍ അഞ്ച് ലക്ഷം രൂപ ചെലവിട്ടെന്നുള്‍പ്പെടെയായിരുന്നു ഇതിലെ പരാമര്‍ശങ്ങള്‍. അന്നേ ദിവസം തന്നെ , ദിലീപിനെ കാണാന്‍ ഒരാള്‍ ടാബ്ലെറ്റുമായി എത്തി. ദിലീപ്, സൂരജ്, അനൂപ്, അപ്പു എന്ന മറ്റൊരാളും ഒരു വീഡിയോ കണ്ടു. ദിലീപ്, ബാലചന്ദ്രകുമാറിനെ അത് കാണാന്‍ ക്ഷണിച്ചു, അത് 'പള്‍സര്‍ സുനിയുടെ ക്രൂരമായ പ്രവൃത്തികള്‍' ആണെന്ന് പറഞ്ഞെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിനായി 24 വോയ്സ് ക്ലിപ്പുകള്‍ അടങ്ങിയ പെന്‍ഡ്രൈവും അദ്ദേഹം ഹാജരാക്കി.

വെളിപ്പെടുത്തലുകളെ പശ്ചാത്തലത്തില്‍, താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കി നിവേദനത്തില്‍ പറഞ്ഞിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് 2022 ജനുവരി 9 ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിവസങ്ങള്‍ക്കുള്ളില്‍, ദിലീപും മറ്റുള്ളവരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ മാറ്റിയതായി അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. 221 ദിവസത്തേക്ക് ദിലീപ് ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ മനഃപൂര്‍വ്വം ഒളിപ്പിച്ചെന്നും, കുമാറിന്റെ മൊഴികളില്‍ നിന്ന് 81 നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുകയും അവയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 116 (പ്രേരണ), 118 (കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദിലീപിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തത്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചു.

Summary

actor assault case | Ahead of the court verdict in the 2017 actor abduction and sexual assault case, series examines the incident in question and the key turning points in the protracted legal proceedings.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com