യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ കേരളത്തിലെത്തി; വിമാനം എത്തിയത് കൊച്ചിയിലും കരിപ്പൂരും

രണ്ട് വിമാനങ്ങളിലായി 20 വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്
യുക്രൈനിൽ നിന്ന് കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ/ ടെലിവിഷൻ ദൃശ്യം
യുക്രൈനിൽ നിന്ന് കൊച്ചിയിൽ എത്തിയ വിദ്യാർത്ഥികൾ/ ടെലിവിഷൻ ദൃശ്യം
Updated on
1 min read

കൊച്ചി; യുക്രൈനിൽ നിന്നുള്ള മലയാളികൾ കേരളത്തിലേക്ക് എത്തി. രണ്ട് വിമാനങ്ങളിലായി 20 വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ആ​ദ്യ വിമാനത്തിൽ 11 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. അതിനു പിന്നാലെ 9 വിദ്യാർത്ഥികളുമായി മറ്റൊരു വിമാനം കൂടി എത്തി. ഇതു കൂടാതെ നാലു പേർ കൂടി കരിപ്പൂരിൽ വിമാനമിറങ്ങിയിട്ടുണ്ട്. 

വിദ്യാർത്ഥികളെ സ്വീകരിക്കാൻ ബന്ധുക്കളും വിമനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിയ സംഘത്തിലുള്ളവരാണ് കേരളത്തിലേക്ക് എത്തിയത്. സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിയത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും വിദ്യാർത്ഥികൾ നന്ദി പറഞ്ഞു. നിരവധി വിദ്യാർത്ഥികൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെയും തിരിച്ചെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

യുക്രൈനില്‍  നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ഡൽഹിയിൽ എത്തിയിരുന്നു. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട്. ഇന്ന് പുലർച്ചെയോടെ രണ്ടാമത്തെ വിമാനവും ഡൽഹിയിലെത്തിയിരുന്നു. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ രണ്ട് വിമാനത്തിലെത്തിയ മലയാളികളെ വൈകാതെ കേരളത്തിലേക്ക് എത്തിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com