അവധിക്ക് നാട്ടിലെത്തി; പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു

വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഷമീർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം
ഷമീർ
ഷമീർ
Updated on
1 min read

കൊല്ലം: അവധിക്ക് സൗദിയിൽ നിന്നു നാട്ടിലെത്തിയ പ്രവാസി മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു. കൊല്ലം മൈനാ​ഗപ്പള്ളി സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. 

വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഷമീർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. പിന്നാലെ ഷമീറിനെ സ്വകാര്യ ആശുപത്രിയിൽ പിന്നാലെ എറണാകുളം ആസ്റ്ററിലും പ്രവേശിപ്പിച്ചു. പക്ഷേ ജീവൻ തിരിച്ചുപിടിക്കാൻ സാധിച്ചില്ല. 

റിയാദിലാണ് ഷമീർ ജോലി ചെയ്യുന്നത്. ഒരു മാസം മുൻപാണ് ഷമീർ അവധിക്ക് നാട്ടിലെത്തിയത്. പുതിയ വീട്ടിൽ താമസം ആരംഭിക്കാനിരിക്കെയാണ് മരണം. 10 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷമീർ. റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ദാരുണാന്ത്യം. 

ഭാര്യ: റഹീന, മക്കൾ: ആമിന, അമാൻ. മാതാവ്: സബൂറ, പിതാവ്: ബഷീർ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com