യുഎസില്‍ മലയാളി യുവാവ് വെടിയേറ്റു മരിച്ചു 

യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു
ജൂഡ് ചാക്കോ
ജൂഡ് ചാക്കോ
Updated on: 
1 min read


ന്യൂയോര്‍ക്ക്: യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ-ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്‌മെന്റിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.

ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. സംസ്‌കാരം പിന്നീട് ഫിലഡല്‍ഫിയയില്‍ പളളിയില്‍ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER