

കൊല്ലം: പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങി മലയാളി യുവാവ്. കപ്പല്‍ ജീവനക്കാരനായ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷാണ് ഇറാനിലെ ബന്ദര്‍ ലെംഗെയില്‍ കുടുങ്ങിയത്. അലി ഷിപ്പിങ് കമ്പനിയുടെ പാം മറൈന്‍ എന്ന കപ്പലില്‍ വാച്ച് കീപ്പര്‍ ആണ് അക്ഷയ്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്നാണ് അക്ഷയ് സഹായം തേടുന്നത്
11 മാസമായി ഇറാനിലാണെന്ന് അക്ഷയ് പറയുന്നു. ജോലി ദുബൈയിലാണെന്ന് പറഞ്ഞാണ് ഏജന്റ് കൊണ്ടുപോയത്. എന്നാല്‍ ഷിപ്പിന്റെ യാത്ര എപ്പോഴും ഇറാനിലേക്കായിരുന്നു. യുദ്ധം കാരണം നിലച്ച കപ്പല്‍ യാത്ര വീണ്ടും തുടങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. പാകിസ്ഥാനില്‍ നിന്ന് അരി കൊണ്ടുവരാനാണ് പോയത്. രണ്ടാം തവണ പോയി വന്നപ്പോള്‍ പാസ്‌പോര്‍ട്ട് തിരികെ കിട്ടിയില്ല. ക്യാപ്റ്റനോട് ചോദിച്ചപ്പോള്‍, ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പാസ്‌പോര്‍ട്ട് വാങ്ങി വെച്ചുവെന്നും, ക്യാപ്റ്റന്റെ കൈയ്യിലാണ് പാസ്‌പോര്‍ട്ട് കൊടുത്തതെന്നും അക്ഷയ് പറഞ്ഞു.
ഇറാനിലുള്ള ഒരുഹോട്ടലില്‍ 45 ദിവസത്തോളം കഴിഞ്ഞു. പിന്നെ ഇന്നലെയാണ് അവര്‍ വിളിച്ചത് പേപ്പറെല്ലാം റെഡി ആയെന്നും ഒരു കാര്‍ വരുമ്പോള്‍ അതില്‍ കയറി വരണമെന്നും അധികൃതര്‍ പറഞ്ഞു. അവിടെ എത്തി 10 ദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ടെന്നും അക്ഷയ് പ്രതികരിച്ചു.
കൊല്ലം എംഎല്‍എയും മന്ത്രിയുമായ ബിന്ദു കൃഷ്ണ അക്ഷയുമായി ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, ഇറാനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് മന്ത്രി കത്ത് നല്‍കി. അക്ഷയ്ക്ക് ഒപ്പം രേഖകള്‍ തിരികെ ലഭിക്കാതിരുന്ന ആറ് മ്യാന്‍മര്‍ പൗരന്‍മാരെ അവരുടെ എംബസി ഇടപെട്ട് സ്വദേശത്ത് എത്തിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates