'മമ്മൂട്ടിയും ലാലും എന്നേക്കാള്‍ മുമ്പെ വന്നവര്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം'

സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം എന്നും സുരേഷ് ഗോപി പറഞ്ഞു
Mammootty and Mohanlal came before me I am nowhere near them suresh gopi
സുരേഷ് ഗോപി ബി പി ദീപു
Updated on
1 min read

കൊച്ചി: താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ സാമൂഹ്യപ്രവര്‍ത്തനമല്ല രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി. സമൂഹത്തില്‍ തനിക്ക് തോന്നുന്ന കാര്യങ്ങളില്‍ ഇടപെടും, അത് വേണ്ടപ്പെട്ടവരെ അറിയിക്കുമെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഹൃദയം കൊണ്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും എന്നാല്‍ ഒരു നടനെന്ന നിലയില്‍ അല്ലെങ്കില്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച പോലെയല്ല രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം എന്നും സുരേഷ് ഗോപി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mammootty and Mohanlal came before me I am nowhere near them suresh gopi
നിപ: കുട്ടിയുടെ നില ഗുരുതരം; സമ്പര്‍ക്കപ്പട്ടിയില്‍ 246 പേര്‍; 63 പേര്‍ ഹൈ റിസ്‌കില്‍; രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങള്‍

ഇടപേണ്ട സാഹചര്യങ്ങളില്‍ ഇടപെടും അത് വേണ്ടപ്പെട്ടവരെ അറിയിക്കും. എല്ലാ പ്രശ്‌നങ്ങളിലും ഇടപെടാന്‍ തനിക്ക് കഴിയില്ല. തനിക്കു പരിമിതികളുണ്ട്. സിനിമയായിരുന്നു വരുമാനം. മമ്മൂട്ടിയും മോഹന്‍ലാലും തനിക്ക് മുന്നെ സിനിമയില്‍ വന്നവരാണ് അവരുടെ സമ്പത്തും തന്റെയും താരതമ്യം ചെയ്ത് നോക്കൂ, താന്‍ അവരുടെ അടുത്ത് പോലും എത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമയിലെ പൊലീസ് വേഷങ്ങളുമായി മാത്രം തന്നെ താരതമ്യം ചെയ്യരുത് എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെ ഇത്തരം കഥാപാത്രങ്ങള്‍ക്കായി തെരഞ്ഞെടുത്തുവെന്ന് ചോദിക്കണം. ഒരിക്കലും ഒരു രാഷ്ട്രീയക്കാരനാകണമെന്ന് ആഹ്രഹിച്ചിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. ഇതിന്റെ പേരില്‍ എന്റെ സിനിമ വരെ നശിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com