'ബാങ്ക് കൊള്ളയടിക്കും', ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് പരാക്രമം; യുവാവ് അറസ്റ്റിൽ

ബാങ്ക് കൊള്ളടിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ആക്രമണം
ബാങ്കിൽ പരാക്രമം നടത്തിയ ലിജോ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
ബാങ്കിൽ പരാക്രമം നടത്തിയ ലിജോ/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on: 
1 min read

തൃശൂർ: തൃശൂർ അത്താണി ഫെഡറൽ ബാങ്കിൽ ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് യുവാവിന്റെ പരാക്രമം. ബാങ്ക് കൊള്ളടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. തുടർന്ന് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി.  വടക്കാഞ്ചേരി പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തെക്കുംക്കര വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ ലിജോ ചിരയൻകണ്ടത്ത് ആണ് പൊലീസ് പിടിയിലായത്. 

ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇന്ന് വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. മനേജർ ഇരിക്കുന്ന മുറിയിൽ കയറിയായിരുന്നു പരാക്രമം. പണം തന്നില്ലെങ്കിൽ പെട്രോൾ ഒഴിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുക്കുകയായിരുന്നു.

ജീവനക്കാരിൽ ഒരാൾ പൊലീസിനെ വിവരമറിയിച്ചതോടെ ഇയാൾ ബാങ്കിൽ നിന്നും ഇറങ്ങിയോടി. എന്നാൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.  പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com