ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറി, യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനി; പിന്തുണയുമായി യാത്രക്കാര്‍

ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനി
ഫിറോസ്
ഫിറോസ്
Updated on
1 min read

ബത്തേരി: ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനി. ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ഇടപെട്ടു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി എം ഫിറോസിനെ(38) പനമരം പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടിയില്‍നിന്ന് ബത്തേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബസ്സില്‍ അടുത്തിരുന്ന വിദ്യാര്‍ഥിനിയോട് ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതോടെ വിദ്യാര്‍ഥിനി ഇയാളെ കൈകാര്യം ചെയ്തു. തുടര്‍ന്ന് ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് പനമരത്ത് എത്തിച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com