കാലിന് പരിക്കേറ്റ മയിൽ വീട്ടുമുറ്റത്തെത്തി; കൊന്നു കറിവെച്ചു, അറസ്റ്റ്

കാലിന് പരിക്കേറ്റ മയിൽ വീട്ടുമുറ്റത്തെത്തി; കൊന്നു കറിവെച്ചു, അറസ്റ്റ്

വീടിനു മുന്നിൽ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തിയാണ് പിടികൂടിയത്
Published on

കണ്ണൂർ: മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്. കാലിന് പരിക്കേറ്റ് വീടിനു മുന്നിൽ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തിയാണ് പിടികൂടിയത്. തോമസിന്റെ വീട്ടിൽ നിന്ന് മയിൽ മാംസവും പിടിച്ചെടുത്തു.

കാലിന് പരിക്കേറ്റ മയിൽ വീട്ടുമുറ്റത്തെത്തി; കൊന്നു കറിവെച്ചു, അറസ്റ്റ്
കാലിലെ നീര് ഉളുക്ക് ആണെന്ന് കരുതി; വണ്ടിപ്പെരിയാറില്‍ പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ഞായറാഴ്ച ഉച്ചയ്ക്കാണ് തോമസിന്റെ വീടിന് മുന്നിൽ മയിലെത്തിയത്. കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസപ്പെടുകയായിരുന്ന മയിലിന് നെരെ മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏഴ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com