'ഒഞ്ചിയവും എടയന്നൂരും ഉൾപ്പെടെ നടന്നത് വിപ്ലവമായിരുന്നില്ല, വൈകൃതമായിരുന്നു'

'ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം'
manu thomas, p jayarajan
മനു തോമസ്, പി ജയരാജൻ ഫെയ്സ്ബുക്ക്
Updated on
1 min read

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ വീണ്ടും പാര്‍ട്ടി മുൻ ജില്ലാ കമ്മിറ്റി അം​ഗം മനു തോമസ്. ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളിയുമായി വന്നത് ക്വട്ടേഷൻ, സ്വർണ്ണം പൊട്ടിക്കൽ, മാഫിയ സംഘത്തിൻ്റെ തലവൻമാരാണെന്ന് മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കൊലവിളി നടത്തിയ സംഘതലവൻമാരോട്, നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് 'കൂടുതൽ പറയിപ്പിക്കരുത് ..

ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല വൈകൃതമായിരുന്നു. ജനിച്ചാൽ ഒരിക്കൽ മരിക്കണം അത് നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും. വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ലെന്നും മനു തോമസ് കുറിപ്പിൽ പറഞ്ഞു.

manu thomas, p jayarajan
സസ്പെൻഷൻ ഉത്തരവ് വന്നത് സബ്മിഷന് തൊട്ടുമുമ്പ്; ടിപി കേസിൽ പ്രക്ഷുബ്ധമായി സഭ; വിട്ടുനിന്ന് മുഖ്യമന്ത്രിയും സ്പീക്കറും

മനു തോമസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശ്രി. പി.ജയരാജനെ അദ്ദേഹത്തിൻ്റെ തന്നെ എനിക്കെതിരായ തെറ്റിദ്ധാരണജനകമായ FB പോസ്റ്റിനെ ആധാരമാക്കി ഒരു സംവാദത്തിന് ക്ഷണിച്ചപ്പോൾ കൊലവിളി- ഭീഷണിയുമായി വന്നത് ക്വട്ടേഷൻ സ്വർണ്ണം പൊട്ടിക്കൽ മാഫിയ സംഘത്തിൻ്റെ തലവൻമാർ ആണെന്നത് ആശ്ചര്യപ്പെടുത്തുന്നില്ല.

കണ്ണൂരിലെ സംഘടനെയെ സംരക്ഷിക്കാൻ അധികം സമയം വേണ്ട എന്ന ഭീഷണിയിൽ നിന്നും...അക്കാര്യം നിങ്ങളെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന്- പറയണ്ട ബാധ്യത CPIMൻ്റെ നേതൃത്വത്തിനാണ് അതവർ പറയട്ടെ.

കൊലവിളി നടത്തിയ സംഘതലവൻമാരോട്

നിങ്ങൾ പറയുന്ന ഈ പ്രതിരോധമുണ്ടല്ലോ.. അത് ആർക്ക് വേണ്ടി എന്തിനൊക്കെ നടത്തിയതാണെന്ന് കൃത്യമായ ബോധ്യമുണ്ട് '

കൂടുതൽ പറയിപ്പിക്കരുത് ..

ഒഞ്ചിയവും - എടയന്നൂരും ഉൾപ്പെടെ നടന്നത്- വിപ്ലവമായിരുന്നില്ല

വൈകൃതമായിരുന്നു.

ജനിച്ചാൽ ഒരിക്കൽ മരിക്കണം അത്

നട്ടെല്ല് നിവർത്തി നിന്ന് സമരം ചെയ്യുന്നതിനിടെ ആയിരിക്കണം ഒറ്റക്കായാലും സംഘടനയിൽ നിന്ന് ആയാലും

ആരാൻ്റെ കണ്ണീരും സ്വപ്നവും

തകർത്ത് കിട്ടുന്ന സന്തോഷത്ത്തിലൊ ക്വട്ടേഷൻ മാഫിയ സ്വർണ്ണപ്പണത്തിൻ്റെ തിളക്കത്തിലൊ..ഡിവൈൻ കമ്മ്യൂണിസ്റ്റ് ഫാൻസ് പരിവേഷത്തിലോ അഭിരമിക്കുന്നവർക്ക് അത് അറിയണമെന്നില്ല ..

കൊല്ലാനാവും.. പക്ഷെ നാളെയുടെ

നാവുകൾ

നിശബ്ദമായിരിക്കില്ല

അതുകൊണ്ട് തെല്ലും ഭയവുമില്ല.. വ്യാജ സൈന്യങ്ങളെ....

മനു തോമസിന്റെ കുറിപ്പ്‌
മനു തോമസിന്റെ കുറിപ്പ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com