

നിങ്ങൾ വൈകി വിശന്ന് വീട്ടിലെത്തുമ്പോൾ, നിങ്ങളുടെ വീടിനുള്ളിൽ ആരോ അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന് കരുതുക -അവിടെ മോഷണം നടന്നിരിക്കുന്നുവെന്നു. - വിലപിടിപ്പുള്ള വസ്തുക്കളൊന്നും മോഷ്ടിച്ചിട്ടമില്ല. പക്ഷേ,വിശന്ന് എത്തുന്ന നിങ്ങൾക്ക് കഴിക്കാനുള്ള അരി ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ മാത്രമാണ് മോഷ്ടിച്ചിരിക്കുന്നത്. ഇത് നിങ്ങൾക്ക് ഭാവന മാത്രമായിരിക്കാം എന്നാൽ, ശബരിമലയുടെയും പെരിയാർ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെയും അതിർത്തിയിലുള്ള പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ ഗ്രാമങ്ങളെ ഈ പ്രത്യേക "പലചരക്ക് കൊള്ള" ആശങ്കയിലാഴ്ത്തുന്നു.
കഴിഞ്ഞ രണ്ട് വർഷമായി മഴക്കാലത്ത് ആങ്ങമൂഴി, വാലൂപ്പാറ, കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിൽ പാകം ചെയ്ത ഭക്ഷണവും (Food) ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ളവയുടെ മോഷണങ്ങൾ പതിവായി നടക്കുന്നുണ്ടെന്ന് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രമോദ് പറഞ്ഞു. ഇതിന് പിന്നിൽ ആരെന്നത് ദുരൂഹമാണ്. ഈ വർഷം ഇതുവരെ ഒരു സംഭവം മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കാടിന്റെ സാമീപ്യവും ഭക്ഷ്യവസ്തുക്കൾ മോഷ്ടിക്കപ്പെടുന്നതും കാരണം നിരവധി നാട്ടുകാർ ഇത് മാവോയിസ്റ്റുകളുടെ പ്രവർത്തനമാണെന്ന് സംശയിച്ചു. എന്നാൽ, പൊലീസും വനം വകുപ്പും അത് നിഷേധിച്ചു.
"ഒന്നാമതായി, ഈ പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ളതായി റിപ്പോർട്ടില്ല. അവർ ചുറ്റിത്തിരിയുന്ന പ്രദേശങ്ങളിൽ, അവർ സാധാരണയായി തദ്ദേശീയർക്ക് മുന്നിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു. അജ്ഞാതമായി ഭക്ഷണസാധനങ്ങൾ മോഷ്ടിക്കുന്നത് അവർ ചെയ്യുമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്," ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ അശോക് എ എസ് പറഞ്ഞു.
മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ വനപ്രദേശങ്ങളിലേക്ക് ആയുധധാരികളായ വേട്ടക്കാരായ സംഘങ്ങൾ കടന്നുകയറിയെന്ന അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞു. ജീവനക്കാരുടെ ക്ഷാമം ഉണ്ടായിരുന്നിട്ടും, ശബരിമലയുടെയും തമിഴ്‌നാടുമായുള്ള അതിർത്തി പ്രദേശങ്ങളുടെയും തന്ത്രപരമായ പ്രാധാന്യം ചൂണ്ടിക്കാട്ടി വനം ഉദ്യോഗസ്ഥർ പ്രദേശത്ത് പതിവായി നിരീക്ഷണം നടത്തുന്നു. "ഞങ്ങളുടെ പട്രോളിങ്ങിൽ അസാധാരണമായ ഒന്നും കണ്ടെത്തിയില്ല," അദ്ദേഹം വ്യക്തമാക്കി.
പകൽസമയത്ത് മാത്രം ഭക്ഷണം കഴിക്കുന്ന ആളാണ് മോഷ്ടാവ് എന്നും, താമസക്കാർ പൂട്ടി പുറത്തുപോയ വീടുകൾ മാത്രമാണ് ഇയാൾ ലക്ഷ്യമിടുന്നതെന്നും അശോക് ചൂണ്ടിക്കാട്ടുന്നു. "ആ പ്രദേശം ആർക്കോ അറിയാമെന്നും അടച്ചിട്ട വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്നതും ഈ പ്രവൃത്തിക്ക് പിന്നിലുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു," റേഞ്ച് ഓഫീസർ പറഞ്ഞു.
ആരാണ് ആ കള്ളൻ?
പകൽ സമയത്ത് കള്ളൻ മോഷണം നടത്തുന്നത്, താമസക്കാർ പൂട്ടി പുറത്തുപോകന്ന ഇടങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്. ഈ രീതി മോഷ്ടാവിന് പ്രദേശവുമായി പരിചയമുള്ളതും താമസക്കാരുടെ പതിവ് രീതികൾ അറിയുന്നതുമായ ഒരാളാകാമെന്നാണ് പൊലീസ് നിഗമനം . "മാവോയിസ്റ്റുകളോ വേട്ടക്കാരോ ഒന്നും ഇതിന് പിന്നിലുണ്ടെന്ന് തോന്നുന്നില്ല. കുടുംബത്തിൽ നിന്ന് അകന്ന് വർഷങ്ങളായി കാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു പ്രാദേശിക വ്യക്തിയാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," ചിറ്റാർ സർക്കിൾ ഇൻസ്പെക്ടർ ഡി രാജഗോപാൽ ഈ നിഗൂഢതയിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു.
"കാട്ടിനുള്ളിലെ പാറക്കെട്ടുകൾക്കിടയിലാണ് ആ വ്യക്തി താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ലോക്കൽ സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുമ്പോൾ ആ വ്യക്തിയെ കണ്ടിട്ടുണ്ട്. അയാൾ ഒരു കുറ്റവാളിയല്ലെങ്കിലും, പ്രദേശത്തെ നിരവധി വീടുകളിൽ നിന്ന് ഭക്ഷണം മോഷ്ടിക്കുന്നതിൽ അയാൾക്ക് പങ്കുണ്ടായിരുന്നു," സി ഐ പറഞ്ഞു.
മോഷണം ഒരു സംഘത്തിന്റെ പ്രവർത്തനമല്ലെന്നും, ഒരു ഒറ്റപ്പെട്ട വ്യക്തിയുടെ പ്രവർത്തനമാണെന്നും പഞ്ചായത്ത് പ്രസിഡന്റും അനുമാനിക്കുന്നു. ഏറ്റവും പുതിയ സംഭവത്തിൽ, ഭക്ഷണസാധനങ്ങൾ മോഷ്ടിക്കപ്പെട്ട ഒരു താമസക്കാരന് ഏകദേശം 10,000 രൂപ നഷ്ടപ്പെട്ടതായി അവകാശപ്പെട്ടു.
എന്നാൽ, ഈ അവകാശവാദം വിശ്വസനീയമല്ലെന്നാണ് സി ഐയുടെ അഭിപ്രായം, ഏകനായ മോഷ്ടാവാണിതിന് പിന്നിൽ എന്ന തന്റെ നിഗമനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
