വിവാഹിതയായ സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; സുഹൃത്തായ പ്രതി പിടിയില്‍

ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)നാണ് വെട്ടേറ്റത്.
ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്
ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്
Updated on
1 min read

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതി പിടിയില്‍. യുവതിയുടെ സുഹൃത്തായ കൊടുങ്ങാവിള സ്വദേശി സച്ചുവാണ് പിടിയിലായത്.

ആവണാക്കുഴി സ്വദേശി സൂര്യാ ഗായത്രി (28)നാണ് വെട്ടേറ്റത്. ഇന്നുച്ചയ്ക്കാണ് സച്ചു സുഹൃത്ത് സൂര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സാരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതമാണ്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com