മറ്റത്തൂരിൽ സമവായം; വൈസ് പ്രസിഡന്റ് രാജിവച്ചു, പ്രസിഡന്റ് തുടരും

കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം
Mattathur Panchayath political crisis
നേതാക്കളുടെ വാർത്താ സമ്മേളനം Mattathur Panchayath
Updated on
1 min read

തൃശൂർ: വൻ രാഷ്ട്രീയ വിവാദമുയർത്തിയ മറ്റത്തൂർ‌ ​ഗ്രാമ പഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിൽ ഒടുവിൽ സമവായം. വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് രാജിവച്ചു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിനു കൈമാറും. പ്രസിഡന്റ് ടെസി ജോസ് രാജിവയ്ക്കില്ല.

കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. നൂര്‍ജഹാനും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിച്ച മുന്‍ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാല്‍ രാജി വയ്ക്കുന്നില്ലെന്നും ചന്ദ്രന്‍ പറഞ്ഞു.

Mattathur Panchayath political crisis
പുനര്‍ജനി: വി ഡി സതീശനെതിരെ തെളിവില്ല, അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്

പൂർണ മനസോടെയാണു തീരുമാനം എന്നും കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കും എന്നുമാണ് രാജിവെച്ച ശേഷം നൂർജഹാൻ നവാസ് പ്രതികരിച്ചത്. സ്ഥാനാർഥിയായത് മുതൽ പല ബുദ്ധിമുട്ടുകളും താൻ അനുഭവിച്ചു. ഡിസിസിയുടേതെന്ന് പറഞ്ഞ് പല ആളുകളും നാട്ടിലെത്തി ബിജെപിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. താൻ എന്നും യുഡിഎഫിനൊപ്പം നിൽക്കുമെന്നും നൂർജഹാൻ നവാസ് കൂട്ടിച്ചേർത്തു.

Mattathur Panchayath political crisis
'സിബിഐ അന്വേഷണമാണ് അവസാന വാക്ക് എന്ന നിലപാടില്ല'; വി ഡി സതീശനെതിരായ വിജിലന്‍സ് ശുപാര്‍ശയില്‍ എം വി ഗോവിന്ദന്‍- വിഡിയോ
Summary

A consensus has finally been reached in the defection controversy in the Mattathur Panchayath, which has sparked a major political controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com