ശസ്ത്രക്രിയക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വീണ്ടും ചികിത്സാപിഴവ്; പരാതി

50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി.
A woman has alleged medical malpractice at Thiruvananthapuram General Hospital
നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയ നിലയിൽടെലിവിഷന്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം. ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന ആരോപണവുമായി കാട്ടാക്കട സ്വദേശിയായ യുവതി രംഗത്ത്. 50 സെന്റിമീറ്റര്‍ നീളമുള്ള ട്യൂബ് ആണ് കുടുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് യുവതി ആരോഗ്യ വകുപ്പില്‍ പരാതി നല്‍കി.

A woman has alleged medical malpractice at Thiruvananthapuram General Hospital
'പ്രതിഷേധിച്ചോ തെറി വിളിക്കരുത്'; വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, വാക്കേറ്റം

2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. ട്യൂബ് നീക്കം ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മറ്റ് ഡോക്ടര്‍മാര്‍ അറിയിച്ചതായും യുവതി പറയുന്നു.

A woman has alleged medical malpractice at Thiruvananthapuram General Hospital
'ലൈംഗികപവാദ കേസില്‍പ്പെട്ട രണ്ടു പേര്‍ മന്ത്രിമാരായി ഉണ്ട്; സീനിയര്‍ എംഎല്‍എയുടെ വാട്‌സ്ആപ്പ് സന്ദേശം രണ്ടു കൊല്ലമായി കറങ്ങി നടക്കുന്നു'

ശസ്ത്രക്രിയ നടത്തിയത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാര്‍ ആണെന്നും ഇക്കാര്യം അറിയിച്ചപ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു. പ്രശ്‌നം പുറത്തുപറയരുതെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.

Summary

A woman has accused doctors of Thiruvananthapuram General Hospital for medical negligence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com