തിരുവനന്തപുരം: വേനല്‍ കടുത്തതോടെ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള നിര്‍ദേശങ്ങളുമായി മില്‍മ. ശരിയായ രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കാത്ത കവര്‍ പാലും തൈരും പിരിഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്ന് മില്‍മയുടെ മുന്നറിയിപ്പില്‍ പറയുന്നു.
അതിനാല്‍ കവര്‍ പാലും തൈരും 4-5ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കണം. കടകളില്‍ പുറത്തുവച്ചിരിക്കുന്ന കവര്‍ പാല്‍ വാങ്ങിയാല്‍ പെട്ടെന്ന് കേടാകും. പാല്‍ ശീതികരിച്ച് സൂക്ഷിക്കാന്‍ മില്‍മ ബൂത്ത് ഏജന്റുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യാത്രയില്‍, പ്ലാസ്റ്റിക് കവര്‍, ബാഗ് എന്നിവയ്ക്കുള്ളില്‍ വായുസഞ്ചാരമില്ലാത്ത അവസ്ഥയില്‍ പാല്‍ കവറുകള്‍ അധികനേരം സൂക്ഷിക്കരുത്. കവര്‍ പാല്‍ റഫ്രിജറേറ്ററിലെ ചില്‍ ബോക്‌സില്‍ സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിക്കേണ്ടതില്ല. പാല്‍ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കണം. മണം, രുചി എന്നിവയില്‍ വ്യത്യാസം തോന്നിയാല്‍ പാല്‍ ഉപയോഗിക്കരുത്. ശീതികരിച്ചു സൂക്ഷിക്കല്‍ നിര്‍ബന്ധമില്ലാത്ത മില്‍മ യുഎച്ച്ടി ലോങ് ലൈഫ് പാലും ഉപയോഗിക്കാവുന്നതാണെന്നും മില്‍മയുടെ നിര്‍ദേശത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates