മന്ത്രി അഴിമതിക്കാരനെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ ബുദ്ധിമുട്ട് നേരിടേണ്ടിവരും: മുൻ ഡിജിപി എ ഹേമചന്ദ്രൻ

ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിലാണ് ആ വെളിപ്പെടുത്തൽ
Hemachandran, Ramesh Chennithala
Hemachandran, Ramesh ChennithalaPTI
Edited By:
Updated on
1 min read

തിരുവനന്തപുരം: ഒരു വകുപ്പിൽ ചുമതലക്കാരനായ മന്ത്രി അഴിമതിക്കാരനാണെങ്കിൽ ആ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് മുൻ ഡിജിപി എ.ഹേമചന്ദ്രൻ. കല്ലട അഴിമതിക്കേസ് അന്വേഷണവുമായി മുന്നോട്ടുപോയപ്പോൾ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഹേമചന്ദ്രൻ രചിച്ച ‘അധികാരത്തിന്റെ വഴി, അനീതിയുടെയും’ എന്ന പുസ്തകത്തിലാണ് ആ വെളിപ്പെടുത്തൽ.

Hemachandran, Ramesh Chennithala
നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

സർവീസിലുടനീളം ഗുരുതര സ്വഭാവദൂഷ്യങ്ങളുടെയും ക്രിമിനൽ പ്രവർത്തനങ്ങളുടെയും പേരിൽ അറിയപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ അവസാന കാലത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കണ്ടാൽ മഹാത്മാഗാന്ധി പുനരവതരിച്ച് പൊലീസിൽ അംഗമായോ എന്നു തോന്നിപ്പോകും. റിപ്പോർട്ടിലെ ആ ഗംഭീരമായ വാ​ഗ് വിലാസംകൊണ്ട് ആ ‘മഹാത്മാവ്’ ഐപിഎസ്. ലഭിച്ച് ജില്ലാ പൊലീസ് മേധാവിയായി. പുസ്തകത്തിൽ ഹേമചന്ദ്രൻ പറയുന്നു.

പൊലീസ് അസോസിയേഷനുകളുടെ രാഷ്ട്രീയവത്കരണത്തിന് ഐപിഎസ് ഉദ്യോഗസ്ഥരാണ് കൂട്ടുനിന്നിരുന്നതെന്ന് എസ്പിയായിരുന്ന കാലത്തെ സംഭവം വിശദീകരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. അക്കാലത്ത് ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽകുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവായിരുന്നു. എന്നാൽ ഇപ്പോൾ ആ കുറവ് പരിഹരിക്കപ്പെട്ടുവരുകയാണെന്നും അദ്ദേഹം പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു.

Hemachandran, Ramesh Chennithala
നാളെ ഹാജരാകാന്‍ കഴിയില്ല; ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ഇഡിക്ക് വീണയുടെ അപേക്ഷ

താൻ വിജിലൻസിലായിരുന്നപ്പോൾ കണ്ടത് സംസാരിക്കുന്ന ഫയലുകളായിരുന്നു. കേട്ടത്, കേട്ടുകൂടാത്തതായിരുന്നു. സ്വയം സംസാരിക്കുന്ന നിശ്ശബ്ദതയും ചിലയിടത്ത് ഫയലുകളിൽ കണ്ടിരുന്നുവെന്നും മുൻ ഡിജിപി എ.ഹേമചന്ദ്രൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്തു. പേരൂർക്കട പൊലീസ് മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത, പിന്നീട് നിരപരാധിത്വം തെളിയിക്കപ്പെട്ട നെടുമങ്ങാട് സ്വദേശി ബിന്ദുവാണ് പുസ്തകം ഏറ്റുവാങ്ങിയത്.

Summary

Minister is corrupt, honest officials will face difficulties: Former DGP A Hemachandran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com