കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം
Minister OJ Janeesh Vehicle Attacked
Minister OJ Janeesh Vehicle Attacked
Edited By:
Updated on: 
1 min read

കണ്ണൂർ : തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ.ജെ.ജനീഷിന്റെ വാഹനത്തിന് നേരെ അക്രമം നടത്തിയ ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സൂ സഫാരി പാര്‍ക്ക് അവലോകനയോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു മന്ത്രി.

Minister OJ Janeesh Vehicle Attacked
സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

മോറാഴ സെന്‍ട്രലിലെ വാടി ഹൗസില്‍ പ്രജീഷ് ബാബു(30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടില്‍ കെ.കെ അക്ഷയ് (30), മോറാഴയിലെ കെ.എം.അതുല്‍രാജ് (25), ബക്കളം കാനൂലിലെതിക്കല്‍ വീട്ടില്‍ ടി സിദ്ധാര്‍ത്ഥ് (23), മഴൂര്‍ പള്ളിവയലിലെ വെറ്റിലോട് വീട്ടില്‍ ബിനില്‍ കൃഷ്ണന്‍ (27), മോറാഴയിലെ കേളോത്ത് വീട്ടില്‍ കെ.രമിത്ത് (32) എന്നിവര്‍ക്കെതിരെയാണ് കേസ്. മന്ത്രി വാഹനത്തിന് കേടുപാട് വരുത്തുകയും പൊലീസുകാരെ പിടിച്ച് തള്ളി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

മന്ത്രി സഞ്ചരിച്ച കേരള സ്റ്റേറ്റ് 154, KL.01.CB.8378 എന്ന കാറിൻ്റെ മുന്‍ ഭാഗത്തുള്ള 2000 രൂപ വില വരുന്ന ഇന്ത്യന്‍ പതാകയുള്ള ഫ്‌ളാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ആറ് പേര്‍ക്കെതിരെ പിഡിപി ആക്റ്റ് പ്രകാരം കേസെടുത്തത്. ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകരായ 14 ഓളം ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രി വാഹനത്തിന് നേരെ പാഞ്ഞ് അടുക്കുകയും ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് കേസ്.

അതിനിടെ, മുൻകരുതലായി പൊലീസ് അറസ്റ്റ് ചെയ്ത ഡി വൈ എഫ് ഐ പ്രവർത്തകരുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. മൊറാഴ സെൻട്രലിലെ സി.പി. മുഹാസ് (35), ബക്കളം കാനൂലിലെ ശ്രീലകം വീട്ടിൽ പി.അമൽ പ്രേം (21) എന്നിവരെയാണ് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.10ന് തളിപ്പറമ്പ് എസ്.ഐ. സി.ജി. സാംസൺ അറസ്റ്റ് ചെയ്തത്. മന്ത്രി ഒ.ജെ. ജനീഷിൻ്റെ വാഹന വ്യൂഹത്തെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Minister OJ Janeesh Vehicle Attacked
മന്ത്രിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; ജനീഷിനെ തോളിലേറ്റി വേദിയിലെത്തിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍; തൃക്കരിപ്പൂരില്‍ വന്‍ സംഘര്‍ഷം
Minister OJ Janeesh Vehicle Attacked
'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍
Summary

Minister O.J. Janeesh's vehicle attack : Six persons remanded

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

State School Sports Meet: Swimming Venue Collapses in Thrissur
today top five news
K Muraleedharan
Clash Between Youth Congress and DYFI Workers After Minister OJ Janeesh's Vehicle Blocked in Trikaripur
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com