മന്ത്രി വീണാ ജോര്‍ജ് വിശ്രമത്തില്‍; മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചു

നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.
Veena George
വീണാ ജോര്‍ജ്ഫെയ്‌സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവെച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ കുറച്ചു ദിവസത്തേക്ക് പൂര്‍ണവിശ്രമം നിര്‍ദേശിച്ചതിനാലാണ് തീരുമാനം. നിലവില്‍ പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലാണ് മന്ത്രി.

Veena George
'പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി മസ്ജിദും വീടുകളും തുറന്നുകൊടുക്കണം'; പാളയം ഇമാം

കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശാനുസരണം വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും മന്ത്രിക്ക് വേദന ഉണ്ടായിരുന്നു.

Veena George
കോണ്‍ഗ്രസിനെ പിരിച്ചു വിടണമെന്ന് മഹാത്മാഗാന്ധി പറഞ്ഞിരുന്നു, രാഹുല്‍ അത് നടപ്പാക്കും; പരിഹസിച്ച് കങ്കണ

നിലവില്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ല എന്ന് കഴിഞ്ഞ ദിവസത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ നാല് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ മന്ത്രിക്ക് നിര്‍ദേശിച്ചിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Summary

Minister Veena George on leave; events until March 2nd postponed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com