
പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ഇവയടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:
ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ്. ഇനിയും ആ വിസ്മയം തുടരും. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലെത്താനുള്ള നേരിയ ചാന്‍സ് നിലനിര്‍ത്തി. കുറഞ്ഞ സ്കോറിങ് കണ്ട മത്സരത്തില്‍ 4 വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചു കയറിയത്. മറ്റ് ടീമുകളുടെ ഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുകയും അവസാന മത്സരത്തില്‍ മികച്ച നെറ്റ്റണ്‍റേറ്റ് സ്വന്തമാക്കുകയും ചെയ്താല്‍ കെകെആറിനു പ്ലേ ഓഫിലെത്താനുള്ള അവസരമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates