മോദിയെ പ്രശംസിച്ചു; വി മുരളീധരന്റെ പ്രസംഗത്തിന് കൂകിവിളിച്ച് വിദ്യാര്‍ഥികള്‍

കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കൂകിവിളിച്ച് വിദ്യാര്‍ഥികള്‍
വി മുരളീധരന്‍ പ്രസംഗിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
വി മുരളീധരന്‍ പ്രസംഗിക്കുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on: 
1 min read

കാസര്‍കോട്:  കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ കൂകിവിളിച്ച് വിദ്യാര്‍ഥികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസില്‍ നിന്ന് വിദ്യാര്‍ഥികള്‍ കൂകി വിളിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശത്തിനിടെയാണ് വിദ്യാര്‍ഥികളുടെ പ്രതികരണം. കൂവല്‍ വകവയ്ക്കാതെ മന്ത്രി പ്രസംഗം തുടര്‍ന്നു. 


വിദ്യാര്‍ഥികള്‍ ജോലിക്ക് വേണ്ടി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് താന്‍ എതിരല്ല. പക്ഷേ, സര്‍ക്കാര്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. കേരളത്തിലെ മൂന്നില്‍ രണ്ട് യുവാക്കള്‍ ജോലി തേടി പുറത്തുപോവുകയാണെന്നും ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടി ഗംഭീരമാക്കാന്‍ വിദ്യാര്‍ഥികളുടെയും സര്‍വകലാശാലകളുടെയും മികച്ച സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com