മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു/ എഎന്‍ഐ
മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു/ എഎന്‍ഐ

പുരുഷാരം, പുഷ്പവൃഷ്ടി; തലസ്ഥാനത്തും മോദി 'റോഡ് ഷോ' ( വീഡിയോ)

തമ്പാനൂരിലേക്ക് പോയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹനത്തില്‍ നിന്ന് റോഡരികില്‍ നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തത്
Published on


തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പ്.  തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കുള്ള മോദിയുടെ യാത്ര റോഡ്ഷോ ആയി മാറി.  വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫിനായി തമ്പാനൂരിലേക്ക് പോയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഹനത്തില്‍ നിന്ന് റോഡരികില്‍ നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തത്. 

നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അല്‍പ്പം വൈകി 10. 24 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വിപി ജോയി, തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. 

തുടര്‍ന്ന് കനത്ത സുരക്ഷാ വലയത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തമ്പാനൂരിലേക്ക് തിരിച്ചു. പ്രധാനമന്ത്രിയെ ഒരു നോക്കുകാണാന്‍ നിരവധി പേരാണ് റോഡരികില്‍ തടിച്ചു കൂടിയിരുന്നത്. വാഹനത്തിന്റെ ഡോര്‍ തുറന്ന് റോഡരികില്‍ കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തമ്പാനൂരിലേക്ക് യാത്ര ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com