ശാഖകള്‍ നടത്തുന്നത് തുറന്ന മൈതാനങ്ങളില്‍, രഹസ്യങ്ങളില്ല; ആർഎസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് മോഹന്‍ ഭാഗവത്

ആര്‍എസ്എസ് നൂറു വര്‍ഷമായി ഭാരതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഇനി പുതിയതായി ഒരു രജിസ്‌ട്രേഷനും ചെയ്യേണ്ട ആവശ്യമില്ലെന്നും സര്‍സംഘചാലക് മോഹന്‍ ഭാഗവത്.
Mohan Bhagwat
മോഹന്‍ ഭാഗവത്
Edited By:
Updated on
1 min read

തൃശൂര്‍: ആര്‍എസ്എസ് നൂറു വര്‍ഷമായി ഭാരതത്തില്‍ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും ഇനി പുതിയതായി ഒരു രജിസ്‌ട്രേഷനും ചെയ്യേണ്ട ആവശ്യമില്ലെന്നും സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നീക്കം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഉത്തരമായാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.

ഇക്കാര്യത്തില്‍ സംഘത്തിന് യാതൊരു ആശങ്കയുമില്ല. രാജ്യത്ത് എല്ലായിടത്തും നൂറ് വര്‍ഷമായി തുറന്ന മൈതാനങ്ങളിലാണ് ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നത്. യാതൊരു രഹസ്യങ്ങളുമില്ല. സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ബോധ്യമുണ്ട്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണുള്ളത്. ഇവരുടെ മുന്‍ഗാമികളും സംഘത്തിനു മേല്‍ ഇത്തരം നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അതിനെയെല്ലാം സംഘം അതിജീവിക്കുകയാണ് ചെയ്തത്. ചിലയിടങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കു നേരെ നടന്ന അക്രമ സംഭവങ്ങളില്‍ സംഘത്തിന് പങ്കില്ലെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

Mohan Bhagwat
കോണ്‍ഗ്രസിനെ ഉപേക്ഷിച്ചവര്‍ കോട്ട് തുന്നി വരുന്നു, രാഷ്ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം'

അത്തരം അക്രമങ്ങളെ സംഘം അംഗീകരിക്കുന്നില്ല. മതപരിവര്‍ത്തന ശ്രമങ്ങള്‍ പലയിടത്തും ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കണം. സ്വയം പ്രേരിതമായി മതം മാറുന്നതില്‍ സംഘം എതിരല്ല. ഏതെങ്കിലും മതത്തെ അവഹേളിക്കുന്നതോ ബലമായി മതപരിവര്‍ത്തനം നടത്തുന്നതോ തെറ്റാണ്. ചര്‍ച്ചകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അക്രമം കാണിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. കേരളത്തിലെ ആര്‍എസ്എസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മോഹന്‍ ഭാഗവത്.

Mohan Bhagwat
ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി
Summary

Mohan Bhagwat says branches are being run in open grounds, no secrets; no registration required

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com