അര്‍ജുന്റെ കുടുംബത്തോട് മാപ്പുചോദിച്ച് ലോറി ഉടമ മനാഫ്. വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് മാധ്യമങ്ങളോട് മാപ്പുപറയുന്നു..നടന് മോഹന്‍ രാജ് അന്തരിച്ചു. സിബി മലയില്‍ സംവിധാനം ചെയ്ത കീരിടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍രാജ്. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം..വില്ലന്‍ വേഷത്തിന് പുതിയ മാനം നല്കിയ നടനായിരുന്നു മോഹന്‍രാജ്. ചലച്ചിത്രമേഖലയില്‍ വില്ലന്‍ വേഷത്തില്‍ അറിയപ്പെട്ട താരങ്ങളും കുറവാണ്. എന്നാല്‍ മോഹന്‍ രാജ് അറിയപ്പെട്ടത് എന്നും അങ്ങനെയായിരുന്നു. സ്വന്തം പേരുപോലും ജനം മറന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചത് കീരിക്കാടന്‍ ജോസ് എന്നായിരുന്നു..എഡിജിപി എംആര്‍ അജിത് കുമാറിനെതിയെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതില്‍ അതുമായി ബന്ധപ്പെട്ട് സമ്പ്രദായമുണ്ട്. അതുപ്രകാരം പരിശോധിച്ച് റിപ്പോര്‍ട്ട് വരട്ടെ. ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരാളെ ഒഴിവാക്കില്ല എന്നതാണ് നിലപാട്. എഡിജിപിയെ സംരക്ഷിക്കുന്ന പ്രശ്നമില്ല. മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നടപടി ഉണ്ടാകണമെന്ന് ആഗ്രഹിക്കരുത്..എകെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപി നീക്കം നിയമസഭാ സമ്മേളനത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാറ്റത്തിനായി തന്നെ വന്നുകണ്ട എന്‍സിപി നേതാക്കളോടാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates