ജീവിതം സമരമാക്കിയ ജനനായകന്‍; വിഎസിന് മലയാളിയുടെ മനസില്‍ മരണമില്ല; മോഹന്‍ലാല്‍

സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു
V.S. Achuthanandan,
വിഎസ് അച്യുതാന്ദന്‍
Updated on
1 min read

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലിയര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിഎസിനെ അനുസ്മരിച്ചത്. ജീവിതം തന്നെ സമരമാക്കിയ ജനനായകനാണ് വിഎസ്. എന്ന് പറഞ്ഞ മോഹന്‍ലാല്‍ മലയാളിയുടെ മനസില്‍ അദ്ദേഹത്തിന് മരണമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.' -മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

V.S. Achuthanandan,
'ശൂന്യമായി കേരളം'; അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത്; സമരനായകനെ ഒരുനോക്ക് കാണാന്‍ ജനസാഗരം

തിങ്കളാഴ്ച വൈകീട്ട് 3:20-നാണ് വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. എകെജി സെന്ററില്‍ പൊതുദര്‍ശത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചെങ്കൊടി പുതപ്പിച്ചു. മകന്‍ അരുണ്‍ കുമാര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ എകെജി സെന്ററിലേക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തുന്നത്.

V.S. Achuthanandan,
'ഒരു കാലഘട്ടത്തിന്റെ അസ്തമയം; പാര്‍ട്ടി വിഎസിനെയും വിഎസ് പാര്‍ട്ടിയെയും വളര്‍ത്തി'
Summary

Mohanlal paid tribute to Veteran CPM leader VS Achuthanandan on Facebook post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com