വിശ്വാസ പെരുമയില്‍ ഇന്ന് മൂറോന്‍ കൂദാശ; പാത്രിയര്‍ക്കീസ് ബാവയ്‌ക്കൊപ്പം കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരും, പുത്തന്‍കുരിശില്‍ വിശുദ്ധ നിമിഷം

ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാത്രിയര്‍ക്കീസ് ബാവാ ഉദ്ഘാടനം ചെയ്യും.
Mooron koodhasha at Headquarters of the Jacobite Church  Puthencruz
മൂറോന്‍ കൂദാശ
Edited By:
Updated on: 
1 min read

കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ന് വിശുദ്ധ മൂറോന്‍ കൂദാശ. യാക്കോബായ സഭാ ആസ്ഥാനമായ പുത്തന്‍ കുരിശില്‍ രാവിലെ എട്ടിന് ആരംഭിച്ച കൂദാശ കര്‍മ്മങ്ങള്‍ യാക്കോബായ സഭ കാതോലിക്ക മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെയും 60-ഓളം മെത്രാപ്പോലീത്തമാരുടെയും കാര്‍മികത്വത്തിലാണ് നടക്കുന്നത്.

ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പാത്രിയര്‍ക്കീസ് ബാവാ ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ അധ്യക്ഷനാകും. മൂന്നിന് മുളന്തുരുത്തി സുന്നഹദോസിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

നാളെ മുളന്തുരുത്തി കത്തീഡ്രലില്‍ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 125-ാം ദുഖ്റോനോ ആചരണത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടനവും പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും. 11ന് പാത്രിയര്‍ക്കീസ് ബാവായുടെ അധ്യക്ഷതയില്‍ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും തുടര്‍ന്ന് സഭാ വര്‍ക്കിങ് കമ്മിറ്റി- മാനേജിങ് കമ്മിറ്റി യോഗങ്ങളും ചേരും. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനുശേഷം 16-ന് ബാവാ ബേയ്‌റൂട്ടിലേയ്ക്ക് മടങ്ങും.

Mooron koodhasha at Headquarters of the Jacobite Church  Puthencruz
വളർമതി ആശുപത്രിയിൽ, വിദ്യാർഥികൾക്ക് ഇന്ന് നിർണായകം, പരമ്പര ഉറപ്പിക്കാൻ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ
Summary

Mooron koodhasha at Headquarters of the Jacobite Church Puthencruz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER