കൊല്ലത്തെ അമ്മയ്ക്കും മകനും എതിരായ സദാചാര ആക്രമണം; പ്രതി അറസ്റ്റില്‍, പിടിയിലായത് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിനിടെ

പരവൂരില്‍ അമ്മയ്ക്കും മകനും എതിരെ സദാചാര ഗുണ്ടായിസം നടത്തിയ കേലില്‍ പ്രതി ആശിഷ് അറസ്റ്റില്‍
അറസ്റ്റിലായ ആശിഷ്
അറസ്റ്റിലായ ആശിഷ്
Updated on: 
1 min read


കൊല്ലം: പരവൂരില്‍ അമ്മയ്ക്കും മകനും എതിരെ സദാചാര ഗുണ്ടായിസം നടത്തിയ കേലില്‍ പ്രതി ആശിഷ് അറസ്റ്റില്‍. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്‍മലയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. 

പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കമ്പി വടികൊണ്ട് ക്രൂരമായി അടിച്ചു. വാഹനം അടിച്ചു തകര്‍ത്തുവെന്ന് ഇരുവരും പറഞ്ഞു. സാലുവിന്റെ കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ ഇരുവരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മകനെ മര്‍ദിക്കുന്നത് കണ്ടാണ് കാറില്‍ നിന്നും ഇറങ്ങിയത്. ഈ സമയം അതുവഴി പോയ ആളുകള്‍ വാഹനം നിര്‍ത്തിയതല്ലാതെ ഇടപെട്ടില്ല. പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി ഞങ്ങള്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പിന്നാലെ എത്തി കാറിന്റെ മുന്‍ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്തുവെന്നും ഷംല പറഞ്ഞു.

മര്‍ദന ശേഷം അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചു. ആടിനെ കാറിടിച്ചതു ചോദ്യം ചെയ്തപ്പോള്‍ തന്റെ സഹോദരനെ മര്‍ദിച്ചെന്നു കാണിച്ചു പരവൂര്‍ തെക്കുംഭാഗം സ്വദേശിയായ യുവതി രാത്രി വൈകി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആടിനെ വാഹനം തട്ടിയെന്ന ആരോപണം ശരിയല്ലെന്ന് ഇന്‍സ്‌പെക്ടര്‍ നിസാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com