റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Motorcyclist dies tragically
എസ്.സൈജു
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തേങ്ങ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പുളിമാത്ത് വാലുപച്ച കൃഷ്ണകൃപയില്‍ എസ്.സൈജു(47) ആണു മരിച്ചത്. എംസി റോഡില്‍ പൊരുന്തമണ്‍ എംജിഎം സ്‌കൂളിനു സമീപം ഇന്നലെ രാവിലെ 8.15ന് ആയിരുന്നു അപകടം.

പുരയിടത്തിലെ തെങ്ങില്‍നിന്നു റോഡില്‍ വീണ തേങ്ങ തെറിച്ച് ദേഹത്തേക്ക് പതിക്കുകയായിരുന്നു.പ്ലംബിങ് തൊഴിലാളിയായ സൈജു ജോലിക്കായി ആറ്റിങ്ങലിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു.

Motorcyclist dies tragically
വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം തള്ളി; ആവശ്യമായ രേഖകള്‍ ഇല്ലെന്ന് ബത്തേരി കോടതി
Motorcyclist dies tragically
പൊള്ളലേറ്റ പാടുകള്‍, വയോധികന്‍ വയലില്‍ മരിച്ച നിലയില്‍; സൂര്യാതപമേറ്റതെന്ന് നിഗമനം

എംജിഎം സ്‌കൂളിന് എതിര്‍വശത്തെ പുരയിടത്തിലെ തെങ്ങില്‍നിന്നു റോഡിലേക്കു പതിച്ചയുടന്‍ കുതിച്ചുയര്‍ന്ന തേങ്ങ സൈജുവിന്റെ നെഞ്ചിലിടിക്കുകയായിരുന്നു.

ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞതോടെ സൈജു കുഴഞ്ഞുവീണു. സൈജുവിനെ ആംബുലന്‍സില്‍ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര(കാര്‍ത്തിക ലാബ്, ചിറയിന്‍കീഴ്). മകള്‍: ഐശ്വര്യ. സംസ്‌കാരം ഇന്നു രാവിലെ 9ന്.

Motorcyclist dies tragically
നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്
Summary

Motorcyclist dies tragically after being struck in the chest by a coconut that fell onto the road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com