നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു
രാഹുല്‍
രാഹുല്‍
Updated on
1 min read

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തു. രാഹുല്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഉടന്‍ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് വിവരം.

രാഹുല്‍
കള്ളാ, നീ കവര്‍ന്നത് സ്വപ്നം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരാങ്കാവ് എസ്എച്ച്ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂ നാഥ് ആവശ്യപ്പെട്ടു. ജൂണില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നവവധു വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ തന്നെ ആക്രമിച്ചത് സ്ത്രീധനത്തിന്റെ പേരിലാണെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ കാര്യമായിട്ടെടുത്തില്ലെന്നാണ് യുവതി പറയുന്നത്. കരണത്തടിച്ചാണ് രാഹുല്‍ മര്‍ദനം തുടങ്ങിയതെന്നും യുവതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Serious medical error at Manjeri Medical College
Newborn baby
Injured lawyer in kannur
Kozhikode strong room controversy; Election Commission says no violation of rules, no lapse on the part of election officials
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com