കരുത്ത് തെളിയിച്ച് മുസ്ലിം ലീഗ്, 23 സീറ്റില്‍ ലീഡ്

മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്
Muslim league
Muslim league
Updated on
1 min read

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് തെരഞ്ഞെടുപ്പില്‍ കരുത്ത് കാട്ടി മുന്നേറുന്നു. സംസ്ഥാനത്ത് 23 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ലീഡ് നേടിയിട്ടുള്ളത്.

Muslim league
വിയര്‍ത്ത് പിണറായി വിജയന്‍, നാലാം റൗണ്ടിലും പിന്നില്‍; അബ്ദുള്‍ റഷീദിന് ലീഡ്

മലപ്പുറം ജില്ലയില്‍ ലീഗ് സമഗ്രാധിപത്യം നേടിയിരിക്കുകയാണ്. ലീഗിന്റെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം മുന്നിലാണ്. കൊണ്ടോട്ടിയില്‍ തുടക്കത്തില്‍ പിന്നിലേക്ക് പോയ ലീഗ് സ്ഥാനാര്‍ത്ഥി ലീഡ് തിരിച്ചു പിടിച്ചു. പേരാമ്പ്രയില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെ പിന്നിലാക്കി ലീഗ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹലിയ മുന്നിലാണ്. വോട്ടെണ്ണിയപ്പോള്‍ മുതല്‍ ഫാത്തിമയാണ് മുന്നിലുള്ളത്.

Muslim league
മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നില്‍, തളിപ്പറമ്പിൽ ​ഗോവിന്ദൻ; പേരാവൂരിൽ കെ കെ ശൈലജയ്ക്ക് ലീഡ്

കോണ്‍ഗ്രസ് 58 സീറ്റിലാണ് മുന്നിലുള്ളത്. സിപിഎം 30 സീറ്റിലും സിപിഐ 10 സീറ്റിലും ലീഡ് ചെയ്യുകയാണ്. കേരള കോണ്‍ഗ്രസ് ( പി ജെ ജോസഫ്) 7 സീറ്റില്‍ മുന്നിലാണ്. ആര്‍എസ്പി മൂന്നു സീറ്റിലും ലീഡ് നേടി. അതേസമയം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് നേടിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ചാം റൗണ്ടിലും പിന്നിലാണ്. കോണ്‍ഗ്രസിന്റെ വി പി അബ്ദുള്‍ റഷീദാണ് മുന്നിലുള്ളത്.

Summary

Muslim League, a major constituent of the UDF, is making strong progress in the elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com