നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ടുഡേയ്സ് ചാണക്യ സര്‍വേഫലം. നേരിയ മുന്‍തൂക്കം യുഡിഎഫിനാണ് നല്‍കുന്നത്. യുഡിഎഫ് 60 മുതല്‍ 78 വരെ സീറ്റുകള്‍ നേടുമ്പോള്‍, എല്‍ഡിഎഫ് 55മുതല്‍ 73 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. എന്‍ഡിഎ മൂന്ന് മുതല്‍ പതിനൊന്നുവരെ സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് പറയുന്ന ഏക എകസ്റ്റിറ്റ് പോള്‍ സര്‍വേ ഫലമാണിത്..ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന് വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകന് മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും അന്‍വര്‍ ഫറോക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു..യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതില്‍ തെറ്റും സംഭവിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നാണ് തന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് വന്നാല്‍ ലീഗായിരിക്കും ഭരിക്കുക. അങ്ങനെ സംഭവിച്ചാല്‍ മാറാട് ആവര്‍ത്തിക്കും. ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റൂ, മതാധിപത്യം ജയിച്ചു എന്നാണ് അര്‍ഥമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.Advertisem.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായാല്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കാനാവില്ല. അതിജീവിതമാര്‍ക്ക് 20 ആഴ്ച കഴിഞ്ഞും അനാവശ്യ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുമതി നല്കുന്ന രീതിയില്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു..മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates