എം വി ഗോവിന്ദൻ ഇടപെട്ടു; തളിപ്പറമ്പ് സ്വദേശിനിക്ക് ഷാര്‍ജയില്‍ ശമ്പളക്കുടിശ്ശിക ലഭിച്ചു

കുറുമാത്തൂർ സ്വദേശിനി നിഷ രാജനാണ് 8,000 ദിർഹവും (രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതിച്ചെലവും ലഭിച്ചത്
M V Govindan
എം വി ഗോവിന്ദൻ
Updated on: 
1 min read

കണ്ണൂർ: അഞ്ചുമാസത്തോളം ശമ്പളം നൽകാതെ കമ്പനി അധികൃതർ ദുരിതത്തിലാക്കിയ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട്‌ സ്വദേശിനിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ ഇടപെടലിലൂടെ കുടിശ്ശിക ലഭിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിനി നിഷ രാജനാണ് 8,000 ദിർഹവും (രണ്ട് ലക്ഷത്തോളം ഇന്ത്യൻ രൂപ) കോടതിച്ചെലവും തിരികെ ലഭിച്ചത്.

രണ്ടു വർഷം മുമ്പ് ഷാർജയിലെ ബ്യൂട്ടി സലൂണിൽ ജോലിക്കെത്തിയ നിഷയ്ക്ക് എറണാകുളം സ്വദേശിയായ ഉടമ അഞ്ച് മാസമായി ശമ്പളം നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിഷ, ഗോവിന്ദൻ്റെ സഹായം തേടി. അദ്ദേഹം യു.എ.ഇയിലെ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയെ രേഖാമൂലം വിവരമറിയിക്കുകയും, തുടർന്ന് നിയമനടപടികളിലേക്ക് നീങ്ങിയതോടെ ഉടമ ഒത്തുതീർപ്പിന് തയ്യാറാവുകയുമായിരുന്നു.

M V Govindan
'പിണറായിയുടെ മന്ത്രിസഭയല്ല, ക്യാബിനറ്റിൽ പല കാര്യങ്ങളിലും തർക്കമുണ്ടായി, അത് അഭിമാനത്തോടെ അംഗീകരിക്കുന്നു'
M V Govindan
'വായ്പാ തുക തിരിച്ചടച്ചുവെന്നത് കുറ്റകൃത്യത്തെ ഇല്ലാതാക്കില്ല'; കള്ളപ്പണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
Summary

M.V. Govindan intervenes; woman from Taliparamba receives salary arrears in Sharjah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER