കെഎസ്‌യു പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനില്‍ പോയത് മന്ത്രി വീണാ ജോര്‍ജിന് മാല കൊടുക്കാനല്ല : എം വി ജയരാജന്‍ (വീഡിയോ)

ഒരിക്കലും തന്നെ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ മുന്‍പോട്ടു പോകുന്ന ഒരു സ്ത്രീ തിരിഞ്ഞു നോക്കില്ല
MV Jayarajan
MV Jayarajan
Updated on
1 min read

കണ്ണൂര്‍: കെഎസ്‌യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പോയത് മന്ത്രി വീണാ ജോര്‍ജിന് മാല കൊടുക്കാനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍. ഇങ്ങനെയൊരു സമരം Dyfi യും SFI യും നടത്തിയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം വ്യക്തമാണെന്നും എംവി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

MV Jayarajan
എ എ റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഒരിക്കലും തന്നെ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍ മുന്‍പോട്ടു പോകുന്ന ഒരു സ്ത്രീ തിരിഞ്ഞു നോക്കില്ല. ഏതൊരു സ്ത്രീയും അങ്ങനെയാണ്. ആത്മാഭിമാനമുള്ള സ്ത്രീ. തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജിനും തൊട്ടു പിന്നിലുള്ള വെള്ള ഷര്‍ട്ടിട്ട കെഎസ്‌യു പ്രവര്‍ത്തകനും അറിയാമായിരുന്നു.

MV Jayarajan
കല്‍പ്പറ്റ ടൗണ്‍ഷിപ്പ്: 178 കുടുംബങ്ങള്‍ക്കും ടിവി നല്‍കി ഡിവൈഎഫ്‌ഐ

അതുകൊണ്ടാണ് ആത്മാഭിമാനമുള്ള സ്ത്രീയെന്ന നിലയില്‍ വീണാ ജോര്‍ജ് കയര്‍ത്ത് സംസാരിച്ചത്. അത് എഐ ദൃശ്യം ഉപയോഗിച്ചു ചില മാധ്യമങ്ങള്‍ പൊലിസുകാരോട് കയര്‍ത്തുവെന്ന് വ്യാഖ്യാനം നല്‍കി. ദൃശ്യങ്ങളില്‍ മന്ത്രി അക്രമിക്കപ്പെട്ടത് വ്യക്തമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

Summary

CPM leader MV Jayarajan said that KSU activists did not go to Kannur railway station to give garlands to Minister Veena George.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com