

തിരുവനന്തപുരം: കുട്ടികള്‍ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് സ്‌കൂളിലോ വീട്ടിലോ അല്ല മറിച്ച് അവരുടെ യാത്രകളിലാണ്. അപകടം പതിയിരിക്കുന്ന, അവരുടെ ജീവിതം തന്നെ ദുരന്തപൂര്‍ണ്ണമായേക്കാവുന്ന യാത്രകളില്‍ അവരുടെ സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മാതാപിതാക്കള്‍ മറക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
'സ്റ്റിയറിങ്ങിന് ഇടയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോള്‍ ടാങ്കിന്റെ മുകളില്‍ തുറന്ന പ്രതലത്തില്‍ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സണ്‍ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയില്‍ കുട്ടികളെ നിര്‍ത്തി വാഹനം ഓടിക്കുമ്പോഴും താന്‍ ചെയ്യാന്‍ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവൃത്തികളെ തിരിച്ചറിയേണ്ടതുണ്ട്. ആദ്യ യാത്രകള്‍ മുതല്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമെല്ലാം ധരിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സുരക്ഷ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല അത് ഒരു ജീവിതക്രമമാണ് . ഹെല്‍മെറ്റ് വയ്ക്കാത്ത ഒരു പിതാവിനും മക്കളോട് അത് ആവശ്യപ്പെടാന്‍ കഴിയില്ല. സുരക്ഷയുടെ കാര്യത്തില്‍ താന്‍ തന്നെയാണ് മക്കള്‍ക്ക് മാതൃകയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ രക്ഷിതാക്കള്‍ക്കും വേണ്ടത്'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
സുരക്ഷിതരാക്കാം നമ്മുടെ കുഞ്ഞുങ്ങളെ ..
എത്ര കരുതലാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ഓരോ കാര്യത്തിലും ......!
സ്‌കൂളില്‍നിന്ന് വരാന്‍ ഒരു മിനിറ്റ് താമസിച്ചാല്‍ ആശങ്കപ്പെടുന്നവര്‍ .....
ഒരു ചെറിയ പനി വരുമ്പോഴേക്കും ഡോക്ടറെ കാണാന്‍ഓടുന്നവര്‍ ......
ക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ സങ്കടപ്പെടുന്നവര്‍ ....
പക്ഷേ അവര്‍ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നത് സ്‌കൂളിലോ വീട്ടിലോ അല്ല മറിച്ച് അവരുടെ യാത്രകളിലാണ്.
എന്നാല്‍ അപകടം പതിയിരിക്കുന്ന, അവരുടെ ജീവിതം തന്നെ ദുരന്തപൂര്‍ണ്ണമായേക്കാവുന്ന യാത്രകളില്‍ അവരുടെ സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ നമ്മള്‍ എടുക്കാറുണ്ടോ...?
മേശപ്പുറത്തിരുന്ന മരുന്ന്, മാറിക്കഴിച്ച് കുട്ടിക്കെന്തെങ്കിലും സംഭവിച്ചാല്‍ അത് അശ്രദ്ധയെന്നും, അതേ കുട്ടി ഗേറ്റ് തുറന്ന് റോഡിലേക്ക് ഇറങ്ങി വാഹനം ഇടിച്ചാല്‍ അത് അപകടമെന്നും പറയുന്നത് ഇരട്ടത്താപ്പാണ്...!
അപകടങ്ങള്‍ സംഭവിക്കപ്പെടുകയാണെന്നും തനിക്ക് അതില്‍ പങ്കില്ല എന്നുമുള്ള മൂഢമായ മനോഭാവം മാറ്റിയേ തീരൂ...
സ്റ്റിയറിങ്ങിന് ഇടയ്ക്ക് പിഞ്ചു കുഞ്ഞുങ്ങളെ മടിയിലിരുത്തി വാഹനം ഓടിക്കുമ്പോഴും, പെട്രോള്‍ ടാങ്കിന്റെ മുകളില്‍ തുറന്ന പ്രതലത്തില്‍ ഇരുത്തി വാഹനം പറപ്പിക്കുമ്പോഴും, സണ്‍ റൂഫിലൂടെ തല പുറത്തേക്കിടുന്ന രീതിയില്‍ കുട്ടികളെ നിര്‍ത്തി വാഹനം ഓടിക്കുമ്പോഴും താന്‍ ചെയ്യാന്‍ പോകുന്ന ആത്യന്തം അപകടം നിറഞ്ഞ പ്രവര്‍ത്തികളെ തിരിച്ചറിയേണ്ടതുണ്ട്.
ആദ്യ യാത്രകള്‍ മുതല്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റുമെല്ലാം ധരിക്കേണ്ടതിന്റെ ആവശ്യകത കുഞ്ഞിനെ ബോധ്യപ്പെടുത്തണം. സുരക്ഷ ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല അത് ഒരു ജീവിതക്രമമാണ് .
ഹെല്‍മെറ്റ് വയ്ക്കാത്ത ഒരു പിതാവിനും മക്കളോട് അത് ആവശ്യപ്പെടാന്‍ കഴിയില്ല. സുരക്ഷയുടെ കാര്യത്തില്‍ താന്‍ തന്നെയാണ് മക്കള്‍ക്ക് മാതൃകയാകേണ്ടതെന്ന തിരിച്ചറിവാണ് ഓരോ രക്ഷിതാക്കള്‍ക്കും വേണ്ടത് ......
ഒഴിവാക്കാന്‍ പറ്റുന്ന ഒന്നും അപകടമല്ലെന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates