നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?; ചര്‍ച്ചകള്‍ സജീവം

ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും.
Narendra Modi and Amit Shah to Sabarimala?; Discussions active
നരേന്ദ്രമോദിയും അമിത് ഷായും ഫയല്‍ ചിത്രം
Updated on
1 min read

ശബരിമല: രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശബരിമല ദര്‍ശനത്തിനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തം. ഇരുവരുടെയും സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡും.

Narendra Modi and Amit Shah to Sabarimala?; Discussions active
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം; എല്‍ഡിഎഫ് യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ അവസരത്തില്‍ അയ്യപ്പദര്‍ശനത്തിനെത്തുമെന്നാണ് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അടുത്ത മാസപൂജ വേളയില്‍ ദര്‍ശനത്തിന് എത്തുമെന്നും പറയപ്പെടുന്നു.

Narendra Modi and Amit Shah to Sabarimala?; Discussions active
ചക്രവാതച്ചുഴി; നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടി 12ന് വാദത്തിനായി മാറ്റി. പത്മകുമാര്‍, സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരി ബാബു എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദിന്‍ പരിഗണിക്കുന്നത്. മുരാരി ബാബു മുന്‍പ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. 76 ദിവസത്തിലേറെയായി ജയിലിലാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹര്‍ജി നല്‍കിയത്.

പത്മകുമാര്‍ അടക്കമുള്ളവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Summary

Narendra Modi and Amit Shah to Sabarimala?; Discussions active

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com