ചതയ ദിനാഘോഷ ചുമതല ഒബിസി മോര്‍ച്ചയ്ക്ക്, ബിജെപിയില്‍ പൊട്ടിത്തെറി; നാഷണല്‍ കൗണ്‍സില്‍ അംഗം ബാഹുലേയന്‍ രാജിവച്ചു

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ എ ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്.
KA Bahuleyan
National Council member KA Bahuleyan resigns from BJP
Updated on
1 min read

തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിന്റെ ജന്മദിനമായ ചതയ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത കനക്കുന്നു. ചതയ ദിനാഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ കെ എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കെ എ ബാഹുലേയന്‍ രാജി പ്രഖ്യാപിച്ചത്.

KA Bahuleyan
ഭിത്തി പൊളിച്ച നിലയില്‍; കൊല്ലങ്കോട് മദ്യ വില്‍പന കേന്ദ്രത്തില്‍ മോഷണം

ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ച നടപടി സങ്കുചിത ചിന്താഗതിയാണെന്ന് ആരോപിച്ചാണ് നടപടി. എസ്എന്‍ഡിപി അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് കെ എ ബാഹുലേയന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി പിന്നോക്ക സംഘടനയെ ചതയ ദിനാഘോഷം സംഘടിപ്പിക്കാന്‍ ഏല്‍പ്പിച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും, പാര്‍ട്ടിയുടെ ഈ നിലപാട് കടുത്ത മാനസിക വേദനയുണ്ടാക്കിയെന്നും ബാഹുലേയന്‍ മാധ്യമങ്ങളോടും പ്രതികരിച്ചു.

KA Bahuleyan
'നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ'; കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

ബിജെപി നേതൃത്വത്തിന് എതിരെ നേരത്തെയും ബാഹുലേയന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിച്ചതിന് പിന്നാലെയായിരുന്നു ബാഹുലേയന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചത്. പുനഃസംഘടനയോടെ സവര്‍ണ-ക്രിസ്ത്യന്‍ ആധിപത്യ പാര്‍ട്ടിയായി ബിജെപി മാറി എന്നായിരുന്നു ബാഹുലേയന്‍ ഉയര്‍ത്തിയ ആക്ഷേപം.

Summary

National Council member KA Bahuleyan resigns from BJP. There are deep divisions within the BJP regarding the celebration of birthday of Sree Narayana Guru.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com