

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തന കേസിലെ രേഖകൾ തിരുത്തിയെന്ന ആരോപണത്തിൽ എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന. സന്ദര്‍ശക രജിസ്റ്റര്‍, എഡിജിപി ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍, പൊലീസ് ക്ലബിലെ രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു.
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നവകേരളയാത്രയ്ക്കിടെ പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍, എഡിജിപി എംആര്‍ അജിത് കുമാറിന്റെ ഓഫീസില്‍ വെച്ച്, കേസ് രേഖകള്‍ തിരുത്തിയെന്ന് എസ്‌ഐടിക്ക് മൊഴി ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതാദ്യമായാണ് അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി ഓഫീസില്‍ പരിശോധന നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ എം ആര്‍ അജിത് കുമാര്‍ ആയിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്നത്. എഡിജിപിയുടെ ഓഫീസുള്ള രണ്ട് എസ്‌ഐമാരാണ് രേഖകള്‍ പരിശോധിച്ചതെന്നും, പിന്നീട് എഡിജിപിയുടെ ഓഫീസില്‍ നിന്നും തിരുത്തല്‍ വരുത്തിയെന്നുമാണ് മൊഴി ലഭിച്ചിരുന്നത്.
അതിനിടെ, കേസിലെ പ്രതികളായ അഞ്ച് പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി പ്രതികളുടെ വിശദീകരണം തേടി. ഈ മാസം 27നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. പിണറായി വിജയന്റെ ഗണ്‍മാന്മാരായ അനില്‍ കല്ലിയൂര്‍, സന്ദീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാണ് ആവശ്യം. പ്രതികള്‍ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates