നവകേരള സദസ്സുമായി നിസ്സഹകരിച്ചു; മൂന്ന് സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് നോട്ടീസ്

അടൂരിൽ നവ കേരള സദസ്സ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്
നവകേരള സദസ്/ ഫയല്‍ ചിത്രം
നവകേരള സദസ്/ ഫയല്‍ ചിത്രം
Updated on
1 min read

പത്തനംതിട്ട: നവകേരള സദസ്സുമായി നിസ്സഹകരിച്ചു എന്നാരോപിച്ച് മൂന്ന് സിപിഎം പ്രാദേശിക നേതാക്കൾക്ക് നോട്ടീസ്. പത്തനംതിട്ട അടൂർ സിപിഎം ഏരിയാ കമ്മിറ്റിയിലെ മൂന്ന് പേർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

 മധു, രാജീവ്, കൃഷ്ണകുമാർ എന്നിവരോടാണ് വിശദീകരണം തേടിയത്. അടൂരിൽ നവ കേരള സദസ്സ് എത്താനിരിക്കെയാണ് നോട്ടീസ് നൽകിയത്. വിഭാഗീയതയാണ് നവകേരള സദസിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്നാണ് ഒരു വിഭാ​ഗം ആരോപിക്കുന്നത്. 

അതേസമയം, മൂന്ന് കമ്മിറ്റികളിൽ പങ്കെടുക്കാതിരുന്നത് കൊണ്ടുള്ള സ്വാഭാവിക നടപടിയാണ് നോട്ടീസ് നൽകിയതിന് പിന്നിലെന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രതികരിച്ചു. ആറന്മുള, റാന്നി, കോന്നി, അടൂർ മണ്ഡലങ്ങളിലെ നവകേരള സദസുകളാണ് ഇന്ന് പത്തനംതിട്ടയിൽ നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com