നവരാത്രി; ചൊവ്വാഴ്ചയും പൊതു അവധി; സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം, വരുന്നത് തുടരെ 3 അവധി ദിനങ്ങള്‍

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി ബാധകം
september 30 public holiday
Navratri celebrations
Updated on
1 min read

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്) സംസ്ഥാനത്ത് സെപ്റ്റംബർ 30നും (ചൊവ്വാഴ്ച) പൊതു അവധി. ഒക്ടോബര്‍ ഒന്നിനുള്ള അവധിക്കു പുറമെയാണിത്.

ഇതോടെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി കിട്ടും. ഈ മാസം 30ന് ദുര്‍ഗാഷ്ടമി അവധിയും ഒക്ടോബര്‍ ഒന്നിന് മഹാനവമിയുടെ അവധിയും രണ്ടിന് ഗാന്ധി ജയന്തി അവധിയും ഉള്‍പ്പെടെയാണ് മൂന്ന് ദിവസം കിട്ടുന്നത്.

september 30 public holiday
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; മുളങ്കുന്നത്തുകാവിൽ പ്രതിരോധം ശക്തമാക്കി

സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുര്‍ഗാഷ്ടമി ദിവസമായ 30നു അവധിയായിരിക്കുമെന്നു പൊതു ഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നിയമസഭാ ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ല.

september 30 public holiday
'ആലപ്പുഴയില്‍ എയിംസ്, സുരേഷ് ഗോപിക്ക് പിന്തുണ'; കെസി വേണുഗോപാല്‍ എംപി
Summary

As part of the Navratri celebrations the state will also observe a public holiday on September 30 (Tuesday).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com