സരസ്വതീ സ്തുതിയാലപിച്ച് രാധിക സുരേഷ് ഗോപി, അഗ്രഹാരങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി- വിഡിയോ

നവരാത്രിനാളുകള്‍ക്ക് തുടക്കം കുറിച്ച് തൃശൂരിലെ അഗ്രഹാരങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി
navratri celebration
നവരാത്രി ബൊമ്മക്കൊലു ആഘോഷങ്ങളുടെ ഉദ്ഘാടനം രാധികാ സുരേഷ് ഗോപി നിർവഹിച്ചപ്പോൾ ( navratri celebration)
Updated on
1 min read

തൃശൂര്‍: നവരാത്രിനാളുകള്‍ക്ക് തുടക്കം കുറിച്ച് തൃശൂരിലെ അഗ്രഹാരങ്ങളില്‍ ബൊമ്മക്കൊലു ഒരുങ്ങി. തൃശൂര്‍ പഴയ നടക്കാവ് പാണ്ഡി സമൂഹ മഠത്തിലെ നവരാത്രി ബൊമ്മക്കൊലു ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപി നിര്‍വഹിച്ചു.

സരസ്വതീ സ്തുതിയാലപിച്ചാണ് രാധിക ബൊമ്മക്കൊലു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ബൊമ്മകളുടെ രൂപത്തില്‍ കൊച്ചുകൊച്ചു ദേവതാരൂപങ്ങള്‍ ഒരുക്കിവയ്ക്കുന്നതാണ് ബൊമ്മക്കൊലു. തമിഴ് ബ്രാഹ്മണഗൃഹങ്ങളില്‍ നവരാത്രികാലങ്ങളില്‍ ബൊമ്മക്കൊലു ഒരുക്കി പൂജനടത്തുന്ന പതിവുണ്ട്.

navratri celebration
നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം

പൂജയെടുപ്പുകഴിഞ്ഞാല്‍ പൂജിച്ച ബൊമ്മകളെ ഭക്തര്‍ക്ക് വിതരണം ചെയ്യും. ചടങ്ങിനെത്തിയ രാധിക സുരേഷ് ഗോപിയെ പുഷ്പ ദേവനാരായണന്‍, പ്രേമ ശിവരാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇനി 9 ദിനങ്ങളിലും ഭക്ത ജനങ്ങള്‍ക്ക് സമൂഹ ബൊമ്മക്കൊലു കാണുന്നതിനും പ്രസാദം സ്വീകരിക്കുന്നതിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

navratri celebration
പ്രവാസികള്‍ക്കായി സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, രജിസ്ട്രേഷന്‍ ഇന്നുമുതല്‍, അറിയേണ്ടതെല്ലാം
Summary

navratri celebrations start today, bommai kolu prepared in the Agraharams of Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com