ആദ്യ അര മണിക്കൂറില്‍ എന്‍ഡിഎ അഞ്ചിടത്ത് മുന്നില്‍; ചാത്തന്നൂരില്‍ വന്‍ മുന്നേറ്റം

വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു
BJP Flag
BJP file
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി. മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി മുന്നിലെത്തിയത്.

BJP Flag
കെപിസിസി ഓഫിസിനു മുന്നില്‍ പന്തലിട്ടു, ലഡുവും പാല്‍പായസവും റെഡി, വന്‍ വിജയമെങ്കില്‍ ബിരിയാണി

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, പാലക്കാട് ശോഭ സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ചാത്തന്നൂരില്‍ ഗോപകുമാര്‍ എന്നിവരാണ് മുന്നില്‍ എത്തിയത്. ഇത്തവണ രണ്ടക്കത്തില്‍ താഴെയെങ്കിലും മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാംപ്.

BJP Flag
'വീണ്ടും മുഖ്യമന്ത്രിയാകണം'; പിണറായി വിജയന്റെ പേരില്‍ വിഷ്ണുപൂജ വഴിപാട്

വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഇരുന്നാകും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വോട്ടെണ്ണല്‍ ഫലം കാണുക. ആദ്യ അര മണിക്കൂറില്‍ ലീഡില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയിട്ടുണ്ട്.

Summary

LDA leads in five seats in first half hour of counting of postal votes for assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com