സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു

നിലമ്പൂരിൽ വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ യുവതി പ്രസവിച്ച ശേഷം കടന്നുകളഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു
new born baby dies
നവജാതശിശു മരിച്ചുപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കടുത്ത വയറുവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഈ സമയത്ത് ഗൈനക്കോളജിസ്റ്റ് ലഭ്യമായിരുന്നില്ല. തുടർന്ന് ഇവരെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

new born baby dies
ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന, കേരളത്തെ ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും; മന്ത്രി സി പി ജോണ്‍

എന്നാൽ ഇതിനിടയിൽ ആശുപത്രിയിലെ ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും, നവജാതശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നു കളയുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആശുപത്രി വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ ഉടൻ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ ഫോറൻസിക് സംഘവും പൊലീസും ചേർന്ന് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

new born baby dies
അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
new born baby dies
കേരളത്തിലെ ദേശീയപാത നിർമ്മാണം: ക്വാറി ഉൽപ്പന്നങ്ങളുടെ നിയന്ത്രണങ്ങളിൽ ഇളവ് തേടി വിജയ്‌യ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
new born baby dies
പിണറായിയെ വിമര്‍ശിക്കാന്‍ ഞങ്ങളെന്തിനാ പേടിക്കുന്നേ; അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാറില്ലെന്ന് ഇപി ജയരാജന്‍
Summary

A newborn baby was found dead inside a bucket in a private hospital toilet in Nilambur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CP John
Thamarassery accident
cp john
Newborn baby
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com