ഒന്നരമാസം മുന്‍പ് വിവാഹം: യുവതി കുളിമുറിയില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍; ദുരൂഹത

വിവാഹത്തിന് മുന്‍പാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം:  ഭര്‍തൃവീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിര ആണ് മരിച്ചത്. 24 വയസായിരുന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. 

വെള്ളിയാഴ്ച രാവിലെയാണ് ആതിരയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഒന്നര മാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല.

ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുന്‍പാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com